l o a d i n g

ബിസിനസ്

സ്ഥാപനങ്ങള്‍ക്ക് എ.ഐ സുരക്ഷാ സംവിധാനവുമായി മലയാളി യുവ സംരഭകര്‍

Thumbnail

ജിദ്ദ: നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനം കുറഞ്ഞ ചെലവില്‍ പതിന്മടങ്ങ് കാര്യക്ഷമമാക്കാനും ആധുനികവല്‍ക്കരിക്കാനും കഴിയുന്ന സോഫ്റ്റ്വെയര്‍ സേവനവുമായി മലയാളി യുവ സംരഭകര്‍. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ലെനോവിസ് (Lenoviz) ആണ് ചെറുകിട സ്ഥാപനങ്ങള്‍ക്കുപോലും താങ്ങാവുന്ന ചെലവില്‍ അത്യാധുനിക സുരക്ഷാ സോഫ്റ്റ്വെയര്‍ ഉറപ്പുനല്‍കുന്നത്. സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ കാര്യക്ഷമതയോടെ മികച്ച സുരക്ഷാ സംവിധാനം ഒരുക്കാനാവുമെന്നതാണ് തങ്ങളുടെ പ്രത്യേകതയെന്ന് റിസര്‍ച്ച് ആന്റ് ഡെലവലപ്മെന്റ് വിഭാഗം ചുമതലയുള്ള നൗഫല്‍ ഷാജഹാന്‍, മാര്‍ക്കറ്റിംഗ് ബിസിനസ് ഡെവലപ്മെന്റിലെ ശബീബ് റഹ്‌മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലെനോവിസ് എ.ഐയുടെ സൗദിയിലെ ആദ്യ ഓഫീസ് ജിദ്ദ ഷറഫിയയില്‍ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അവര്‍ അറിയിച്ചു. ഡയറക്ടര്‍മാരായ ഷെയ്ഖ് ഫിര്‍ദൗസ്, അബ്ദുല്‍ ലത്തീഫ്, ഷാഹിന്‍ ഷാജഹാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്ഥാപനങ്ങള്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറളൊന്നും മാറ്റേണ്ടതില്ല. പകരം അതേ ക്യാമറകളിലെ ദൃശ്യങ്ങള്‍ ഈ സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റില്‍ എത്തുകയും, കണ്‍ട്രോള്‍ യൂനിറ്റ് എ.ഐ സഹായത്തോടെ ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് സ്ഥാപന ഉടമക്കോ സുരക്ഷാ ജീവനക്കാര്‍ക്കോ വേണ്ട അലേര്‍ട്ടുകള്‍ നല്‍കുകയും ചെയ്യും. ഉദാഹരണത്തിന് സ്ഥാപനത്തില്‍ ഒരു മോഷണം നടന്നുവെന്ന് കരുതുക. ഈ മോഷ്ടാവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഇയാള്‍ അതേ സ്ഥാപനത്തിലോ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ മറ്റേതെങ്കിലും ശാഖകകളിലോ എത്ര വര്‍ഷം കഴിഞ്ഞ് ചെന്നാലും പിടികൂടാനാവും. പ്രവേശന കവാടത്തിലെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. അതുപോലെ ജീനവക്കാര്‍ക്കോ സന്ദര്‍ശകര്‍ക്കോ അപകടം പറ്റാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും ഉപകരണം മുന്നറിയിപ്പു നല്‍കും. വഴുതിവീഴാന്‍ സാധ്യതയുള്ളവിധം നിലത്ത് വെള്ളമോ മറ്റോ കിടന്നാലും, ചെറിയ തോതില്‍പോലുമുള്ള തീ കണ്ടെത്തിയാലും മുന്നറിയിപ്പ് ഉണ്ടാകും.
സ്ഥാപനങ്ങളില്‍ അപകടങ്ങളോ, മോഷണമോ, സുരക്ഷാവീഴ്ചയോ മറ്റോ സംഭവിച്ചാല്‍ അവയുടെ കാരണം കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ അധികവും സി.സി.ടി.വി ഉപയോഗപ്പെടുന്നത്. അതിനുതന്നെ ദൃശ്യങ്ങള്‍ മണിക്കൂറുകളും ദിവസങ്ങളും എടുത്ത് സൂഷ്മായി പരിശോധിക്കേണ്ടിവരും. എന്നാല്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാല്‍ അപകട സാധ്യത മുന്‍കൂട്ടി കണ്ട് തടയാന്‍ കഴിയുമെന്ന് അവര്‍ അവകാശപ്പെട്ടു.

ജീവനക്കാര്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ള നിയന്ത്രിത സ്ഥലങ്ങളില്‍ മറ്റാരെങ്കിലും കടന്നാലുടന്‍ ബന്ധപ്പെട്ടവര്‍ക്ക് വാണിംഗ് മെസേജ് ലഭിക്കും. സ്ഥാപന ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ചലനങ്ങള്‍ വെവ്വേറെ നിരീക്ഷിക്കും. ജീവനക്കാര്‍ ഹാജരിനായി പഞ്ചിംഗ് മെഷീനില്‍ വിരലമര്‍ത്തേണ്ടതില്ല. പ്രധാന കവാടത്തില്‍ ക്യാമറക്കുമുന്നിലൂടെ ഓരോ ജീവനക്കാരനും കടന്നുപോകുമ്പോള്‍ തന്നെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തപ്പെടും. ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തും സേവനം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലെനോവിസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ സുരക്ഷാ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. നാല് വര്‍ഷമായി സ്ഥാപനം സൗദി അറേബ്യയില്‍ സേവനം നല്‍കുന്നുണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് ഇപ്പോഴാണ്. വൈകാതെ റിയാദ്, ദമാം തുടങ്ങി സൗദിയുടെ ഇതര മേഖലകളിലും ഓഫീസുകള്‍ ആരംഭിക്കും. ആലപ്പുഴ സ്വദേശിയാണ് കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ നൗഫല്‍. യു.കെയില്‍ ഉപരിപഠനം കഴിഞ്ഞയാളാണ് അരീക്കോട് സ്വദേശിയായ ഷബീബ് റഹ്‌മാന്‍.

ഫോട്ടോ: ലെനോവിസ് എ.ഐ മാനേജ്‌മെന്റ് പ്രതിനിധികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025