റ്റാമ്പാ: പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2025 കമ്മിറ്റി നിലവില്‍ വന്നു. ചാരിറ്റി, യുവജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതല്‍ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം ഇരുന്നൂറ്റി അന്‍പതിലധികം സജീവ അംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്.
ആത്മയുടെ 2025 പ്രവര്‍ത്തക സമിതി അരുണ്‍ ഭാസ്‌കറിന്റെയും, ശ്രീജേഷ് രാജന്റെയും നേതൃത്വത്തില്‍ ചുമതലയേറ്റു.
ഭാരവാഹികള്‍: അരുണ്‍ ഭാസ്‌കര്‍ - പ്രസിഡന്റ്, പ്രവീണ്‍ ഗോപിനാഥ് - വൈസ് പ്രസിഡന്റ്, ശ്രീജേഷ് രാജന്‍ - സെക്രട്ടറി, രേഷ്മ ധനേഷ് - ജോയിന്റ് സെക്രട്ടറി, സുബിന സുജിത് - ട്രഷറര്‍, മീനു പദ്മകുമാര്‍ - ജോയിന്റ് ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശേഖര്‍ ശശീന്ദ്രന്‍, പൂജ മോഹനകൃഷ്ണന്‍, അജിത് കുമാര്‍, സച്ചിന്‍ നായര്‍, രഘു രാജ്, രവി ശങ്കര്‍.
അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 9 നു പിക്നിക്കും, ഏപ്രില്‍ 19 നു വിഷു ആഘോഷങ്ങളും നടക്കും. എല്ലാ മാസവും നടക്കുന്ന ഗാതറിങ്ങിനു പുറമെയാണിത്. അസ്സോസിയേഷന്റെ അംഗത്വ കാമ്പയിനും ഫെബ്രുവരി- ഏപ്രില്‍ മാസങ്ങളില്‍ നടക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും മെ്മ്പര്‍ഷിപ്പിനും athma.inc@gmail ബന്ധപ്പെടുക.
Related News