l o a d i n g

ബിസിനസ്

രണ്ടാം വാര്‍ഷിക ഭാഗമായി മിന ഹൈപ്പര്‍ മാര്‍ക്കറ്റ് സുലൈയില്‍ വന്‍ ഓഫറുകള്‍

Thumbnail

റിയാദ്: മിന ഹൈപ്പര്‍ മാര്‍ക്കറ്റ് സുലൈ രണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതായി മാനേജ്മെന്റ് പ്രതിനിധികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിലക്കുറവില്‍ ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് , ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഐറ്റംസ്, ട്രോളി ബാഗുകള്‍, പാദരക്ഷകള്‍ മിന ഹൈപ്പറിന്റെ സ്വന്തം ബ്രാന്‍ഡുകളായ മിസ്റ്റര്‍ മാര്‍ക്ക്, ട്രാവല്‍ മാര്‍ക്ക് എന്നിവ വിലക്കുറവില്‍ ഫെബ്രുവരി ഏഴ് വരെ സുലൈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ എന്റര്‍ടൈന്‍മെന്റുകള്‍, ഷോപ്പ് ആന്‍ഡ് വിന്‍, മിന ഹൈപ്പര്‍ മാര്‍ക്കറ്റ് സോഷ്യല്‍ മീഡിയ ഫോളോ ചെയ്ത് ഭാഗ്യശാലിയെ തിരഞ്ഞെടുക്കല്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളുമുണ്ടാകും.

ഫെബ്രുവരി 7 ന് 2 മണി മുതല്‍ 150 റിയാലിന് മുകളില്‍ പര്‍ച്ചേസ് നടത്തുന്ന ഓരോ ഉപഭോക്താവിനും പ്രത്യേകമായി രണ്ട് റിയാലിന് മണിക്കൂറുകള്‍ ഇടവിട്ട് വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍ ലഭികുന്നതാണ്. ആകര്‍ഷണീയമായ വിലക്കുറവ് എല്ലാ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നതിന് വേണ്ടി ഇന്നുവരെ ഉപഭോക്താക്കള്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വിലക്കുറവിന്റെ മറ്റൊരു അധ്യായം മിന ഹൈപ്പര്‍ മാര്‍ക്കറ്റ് സുലൈ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് ഡ്രസ്സുകള്‍ എന്നിവയ്ക്കായി 30% മുതല്‍ 60% വരെ വിലക്കിഴിവുണ്ട്. ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ വിവിധ ഉപഭോക്താക്കള്‍ക്കായി വിലപിടിപ്പുള്ള ഐഫോണ്‍, ലാപ്‌ടോപ്പ്, ഫ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ സമ്മാനങ്ങള്‍ രണ്ടാം വാര്‍ഷിക ഭാഗമായി നല്‍കും.

Select well spendless എന്ന ഞങ്ങളുടെ വിലക്കുറവിന്റെയും ഗുണമേന്മയുടെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ രണ്ടാം വാര്‍ഷികത്തില്‍ മിന ഹൈപ്പര്‍ മാര്‍ക്കറ്റ് മുമ്പോട്ട് വെക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മിന ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യാസര്‍ മുഹമ്മദ് അല്‍ അനസി, സി ഇ ഒ അബ്ദുറഹീം പി എം, ഓപ്പറേഷന്‍ മാനേജര്‍ ഫൈസല്‍ പി കെ, എച്ച് ആര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ എം പി, സ്റ്റോര്‍ മാനേജര്‍ അബൂബക്കര്‍ സിദ്ദീഖ്, പര്‍ച്ചേസിംഗ് മാനേജര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025