ദമാം: അല്‍ ഖോബാറിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടാഴ്മയായ ഖോബാര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് വിന്റര്‍ ഫെസ്റ്റും, ആദ്യ ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. Strikers Desert Night-25 എന്ന് പേരിട്ട് സംഘടിപ്പിച്ച സൗഹൃദ വിരുന്ന് ദമാമിലെ അല്‍ ഹംറ ഡെസേര്‍ട്ട് ക്യാമ്പില്‍ അരങ്ങേറി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ക്ലബ്ബ് ഫൗണ്ടര്‍ കൂടിയായ ബിജു നിര്‍വഹിച്ചു.
സിറ്റിയിലെ തിരക്കുകളില്‍ നിന്നു മാറി മരുഭൂമിയുടെ വശ്യ മനോഹരതയില്‍ ക്ലബ്ബ് മെംബേഴ്‌സും അവരുടെ കുടുംബവും ഒത്തു ചേര്‍ന്നു ഒരു പിടി നല്ല നിമിഷങ്ങള്‍ നെയ്‌തെടുത്തു മടങ്ങി. ജനുവരിയുടെ തണുത്തുറഞ്ഞ രാവില്‍ എസ്പ്രസ്സോ മ്യൂസിക്ക് ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഫ്യൂഷനും, ക്ലബ്ബ് മെംബേഴ്‌സിന്റെ ചടുലന്‍ പ്രകടനങ്ങളും, രുചിയേറിയ മലബാറന്‍ മൊഞ്ചുള്ള ദം ബിരിയാണിയും, സൗഹൃദത്തിന്റെ പ്രതീകമായ സമാവര്‍ ചായയും ഇടകലര്‍ന്നുള്ള സോറ പറച്ചിലകളുമായി രാവിനെ സ്‌ട്രൈക്കേഴ്‌സ് അവരുടേതാക്കി മാറ്റി.
കോര്‍ഡിനേറ്റര്‍മാരായ സഹീര്‍, സൗദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലബ്ബിന്റെ ''നാള്‍വഴികളിലൂടെ സ്‌ട്രൈക്കേഴ്‌സ്'' എന്ന ശീര്‍ഷകത്തില്‍ ക്ലബ്ബിന്റെ ഉയര്‍ച്ച താഴ്ചകളെ ക്ലബ്ബ് മാനേജ്‌മെന്റ് അംഗങ്ങളായ അനില്‍, ഹക്കീം എന്നിവര്‍ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്നുള്ള ജനറല്‍ ബോഡി യോഗത്തില്‍ പുതിയ സീസണിലോടുള്ള ക്ലബ്ബിന്റെ മാനേജ്‌മെന്റ്/എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് ബിജു, സെക്രട്ടറി ഷംനാസ്, ട്രഷറര്‍ സഹീര്‍. പുതിയ മാനേജ്‌മെന്റിന് കീഴില്‍ പുതിയ ലക്ഷ്യങ്ങളും പുതിയ തന്ത്രങ്ങളുമായി ഖോബാര്‍ സ്‌ട്രൈക്കേഴ്‌സ് റീജിയണിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്ക്.
Related News