l o a d i n g

കായികം

കെ.പി.എസ് സോക്കര്‍: എഫ് സി ലെജന്‍ഡ്സ് ചാമ്പ്യന്മാര്‍

Thumbnail

ജിദ്ദ: കരുളായി പ്രവാസി സംഘം ജിദ്ദയിലൊരുക്കിയ ഫുട്ബോള്‍ ഫെസ്റ്റ് ആവേശം അല്ല തല്ലിയ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ജിദ്ദ അല്‍സാമിര്‍ അജ് വാദ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കരുളായിലെ നാല് ടീമുകള്‍ പങ്കെടുത്തു. എഫ് സി ലെജന്‍ഡ്സ്, യുണൈറ്റഡ് എഫ് സി, സ്റ്റാലിയന്‍സ് എഫ് സി, കമ്മാന്‍ഡേര്‍സ് എഫ് സി എന്നീ ടീമുകള്‍ മാറ്റുരച്ച ആവേശം വിതറിയ ടൂര്‍ണമെന്റില്‍ കുടുംബങ്ങള്‍ അടക്കം നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളിക്കാരും കളി കാണാന്‍ കാണികളും എത്തിയിരുന്നു. ആവേശം നിറഞ്ഞ ഫൈനലില്‍ എഫ് സി ലെജന്‍ഡ്സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യുണൈറ്റഡ് എഫ്സി യെ തോല്‍പ്പിച്ചു കപ്പു നേടി. എഫ്സി കമ്മാന്‍ഡേര്‍സ് ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായി.

വിജയികള്‍ക്കുള്ള ട്രോഫി കെ പി എസ് രക്ഷാധികാരി അമീര്‍ ചുള്ളിയനില്‍ നിന്ന് ലെജന്‍ഡ്സ് ക്യാപ്റ്റന്‍ സാബില്‍ ഏറ്റു വാങ്ങി. റണ്ണേഴ്സ് ട്രോഫി എന്‍ കെ അബ്ബാസില്‍ നിന്ന് യുണൈറ്റഡ് എഫ്സി ക്യാപ്റ്റന്‍ മുന്‍ഫെര്‍ ഏറ്റു വാങ്ങി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി ലെജന്‍ഡ്സ് കീപ്പര്‍ മോയിന്‍കുട്ടി മുണ്ടോടന്‍ ട്രഷറര്‍ റഫീഖില്‍ നിന്നും, ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി അനു അജ്മല്‍ വി പി ഷൗക്കത്തില്‍ നിന്നും സ്വീകരിച്ചു. വിന്നേഴ്‌സ് ടീമംഗങ്ങള്‍ക്ക് നാസര്‍ കരുളായിയും റണ്ണേഴ്സ് ടീമംഗങ്ങള്‍ക്ക് മുര്‍ഷിദും മെഡലുകള്‍ സമ്മാനിച്ചു. ഭക്ഷണ വിതരണത്തിന് റഫീഖ്, സഫറലി, മുര്‍ഷിദ്, റിയാസ് മദനി, അബ്ബാസ്, റിയാസ് കെ കെ എന്നിവര്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് വിജയത്തിന് കെ പി എസ് ഭാരവാഹികളായ റഫീഖ് കരുളായി, മോയിന്‍കുട്ടി മുണ്ടോടന്‍, മുര്‍ഷിദ് പുള്ളിയില്‍, കണ്‍വീനര്‍ അജീഷ്, ചെയര്‍മാന്‍ മുന്‍ഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോകള്‍: 1.കെ പി എസ് സോക്കറിലെ വിജയികളായ എഫ്‌സി ലെജന്‍ഡ്സ് വിന്നേഴ്‌സ് ട്രോഫി ഏറ്റു വാങ്ങുന്നു. 2.റണ്ണേഴ്സ് ട്രോഫി യുണൈറ്റഡ് എഫ്സി ടീം സ്വീകരിക്കുന്നു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025