ന്യൂയോര്‍ക്: അമേരിക്കയില്‍നിന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 205 ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ ട്രംപ് ഭരണകൂടം നാടു കടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസ് വിമാനത്താവളത്തില്‍നിന്ന് സി17 വിമാനത്തിലാണ് 205 പേരെ ഇന്ത്യയിലേക്കു തിരിച്ചയച്ചത്.
ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ചശേഷമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 1,100 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ട്. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചര്‍ച്ചയിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും തമ്മിലുള്ള ചര്‍ച്ചയിലും ഈ വിഷയം വന്നിരുന്നു. എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു ചര്‍ച്ചകളില്‍ ട്രംപ് സ്വീകരിച്ച നിലപാട്.
ട്രംപ് അധികാരമേറ്റ ശേഷം ഇതുവരെ അയ്യായിരം അനധികൃത താമസക്കാരെ തടവിലാക്കിയിട്ടുണ്ട്. ഇന്ത്യക്കു പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ്, ലാറ്റിന്‍ അമേരിക്ക, കൊളംബിയ എന്നിവിടങ്ങളിലേക്കാണ് അനധികൃത താമസക്കാരെ കയറ്റി അയച്ചത്. ഇതില്‍ ചില രാജ്യങ്ങള്‍ വിമാനം ഇറങ്ങുന്നതിന് അനുമതി നല്‍കിയില്ല. കൊളംബിയയിലേക്ക രണ്ടു വിമാനങ്ങളില്‍ അനധികൃത താമസക്കാരെ അയച്ചുവെങ്കിലും വിമാനത്തിന് അനുമതി നിഷേധിച്ചു. പിന്നീട് കൊളംബിയ രണ്ടു വിമാനങ്ങള്‍ അമേരിക്കക്ക് അയച്ചു കൊടുക്കുകയായിരുന്നു.
Related News