l o a d i n g

കായികം

ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളക്ക് ജയം

Thumbnail

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളക്ക് ജയം. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെയായിരുന്നു മലബാറിയന്‍സിന്റെ പെണ്‍പുലികള്‍ മുട്ടുകുത്തിച്ചത്. 3-2 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. മത്സരത്തില്‍ ഉഗാണ്ടന്‍ താരം ഫസീലയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം ജയിച്ചു കയറിയത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ ഫസീല ആദ്യ ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ അല്‍പം പതറി. ഈ അവസരം മുതലാക്കിയ ഗോകുലം അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. 35-ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. വീണ്ടും ഫസീല തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായിട്ടായിരുന്നു മലബാറിയന്‍സ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതി പുരോഗമിക്കുന്നതിനിടെ 52-ാം മിനുട്ടില്‍ ഗോകുലത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഫസീലക്ക് പിഴച്ചില്ല. സ്‌കോര്‍ 3-0.

എന്നാല്‍ പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് പൊരുതിയായിരുന്നു ഈസ്റ്റ് ബംഗാള്‍ രണ്ട് ഗോള്‍ മടക്കിയത്. '' നേരത്തെ തീരുമാനിച്ചപോലെ കളിക്കാന്‍ കഴിഞ്ഞതായിരുന്നു ടീമിന്റെ വിജയത്തിന് കാരണം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചത് ടീമിന് ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമായി'' പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. പ്രതിരോധനിര ഒത്തിണക്കത്തോടെ കളിച്ചതായിരുന്നു കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍നിന്ന് ടീമിനെ രക്ഷപ്പെടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് മത്സരത്തില്‍ 13 പോയിന്റുള്ള ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. ഫെബ്രുവരി ഏഴിന് ചെന്നൈയില്‍ സേതു ഫുട്ബോള്‍ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025