ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ റോയല്‍ എഫ്‌സിയുടെ 2025 -26 വര്‍ഷത്തിലെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ റഷാദ് കരുമാര (പ്രസിഡന്റ്),
ശംസുദ്ധീന്‍ നെച്ചികാട്ടില്‍ (ജനറല്‍ സെക്രട്ടറി), നാഫി കുപ്പനത്ത് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
നസീല്‍ കല്ലിങ്ങല്‍ (വൈസ് പ്രസിഡന്റ്), ശിഹാബുദ്ധീന്‍ പടിക്കത്തോടിക (ജോയിന്റ് സെക്രട്ടറി), ഇബ്രാഹിം ചെട്ടിയന്‍ തൊടി (കളക്ഷന്‍ കോര്‍ഡിനേറ്റര്‍), എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുള്‍ മുഹൈമിന്‍, മന്‍സൂര്‍ ചെമ്പന്‍, ഹാഷിം, അബ്ദുള്‍ റഊഫ് എന്നിവരെ ക്ലബ്ബിന്റെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി തെഞ്ഞെടുത്തു. അബ്ദുസലാം, മഹ്‌മൂദ്, റെനീഷ്, ഹാഷിം മുസ്തഫ, അനീഷ്, റഥാ, ഡാനിഷ്, സഫീര്‍ മോന്‍, ഹസീബ് ,അര്‍ഷദ്, നവാസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞടുത്തു.
തായിഫ് അല്‍സഫ വില്ലയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. റഷാദ് കരുമാര അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ ബോഡി യോഗത്തോടപ്പം തായിഫ് യാത്രയും വിവിധ കലാ പരിപാടികളും അരങ്ങേറി.
ഫോട്ടോ: അബ്ദുല്‍ റഷാദ്, ശംസുദ്ധീന്‍, നാഫി
Related News