കവിത
ഞാനും നീയും
അന്ന് ഞാനില്ലായിരുന്നു,
നീയുമില്ലായിരുന്നു,
ഉണ്ടായിരുന്നു നമ്മള്‍ അന്ന്...
പെരുമഴയത്തൊരു കുടക്കീഴില്‍
അന്ന് നമ്മള്‍ നോക്കിയത് മറ്റെയാള്‍ നനയുന്നുണ്ടോ എന്നായിരുന്നു...
കൈക്കോര്‍ത്തൊരുമിച്ച്
നടന്ന് പോയ സ്‌കൂള്‍ ദിനങ്ങള്‍
എന്ത് മനോഹരമായിരുന്നു അന്ന്....
അന്നൊരുമിച്ച് നമ്മള്‍ കഴിച്ച
ഭക്ഷണത്തിന്റെ രുചിയോര്‍മ്മകള്‍
ഇന്നുമുണ്ട് നാവില്‍.....
ഇടവഴിയിലന്ന് പറയാതെ പോയ
നമ്മുടെ പ്രണയത്തിന്
മൗനത്തിന്റെ ഭാഷയായിരുന്നു....
ഇടവഴിയിലെ മായാത്ത
കാല്‍പാടുകളില്‍ നിഴലായ്
തെളിയുന്നു നിന്റെ രൂപം...
എന്റെ കഥകളില്‍
നീയന്യയായിരുന്നിട്ടില്ല,
എന്റെ കവിതകളിലെ
അക്ഷരങ്ങള്‍ക്ക്
നിന്റെ ജീവന്റെ
തുടിപ്പും മിടിപ്പുമായിരുന്നു....??
-ഹാഷിം അബു അഹമ്മദ്
Related News