മുംബൈയ്: ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ വണ്ടും വിവാഹിതനാവുന്നുവോ? 59 കാരനായ താരം ബംഗളൂരു സ്വദേശിനിയായ ഒരു യുവതിയുമായി പ്രണയത്തിലാണെന്നാണ് വിവരം. ഫിലിം ഫെയറാണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. താരം തന്റെ കാമുകിയെ കുടുംബത്തിനു പരിചയപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. താരവുമായി അടുത്ത ബന്ധമുള്ളവരാണ് പുതിയ വിശേഷം പങ്കുവെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
അമീര്‍ ഖാന്‍ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് ബന്ധങ്ങളും നിലവിലില്ല. രണ്ടു ബന്ധങ്ങളും വേര്‍പ്പെടുത്തിയിരുന്നു. രണ്ട് വിവാഹങ്ങളിലായി താരത്തിന് മൂന്ന് മക്കളുമുണ്ട്. 1986ല്‍ ആയിരുന്നു ആദ്യം വിവാഹം. റീന ദത്തയായിരുന്നു ഭാര്യ. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002ല്‍ അമീറും റീനയും വിവാഹ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍ സംവിധായകയായ കിരണ്‍ റാവുവിനെ അമീര്‍ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആസാദ് എന്നൊരു മകനുണ്ട്. 2021ല്‍ ഈ ബന്ധവും വേര്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരു വിവാഹത്തിനു കൂടി താരം തയാറാവുകയാണോ എന്ന സംശയം ഉയര്‍ന്നിട്ടുള്ളത്. സിതാരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലാണിപ്പോള്‍ അമീര്‍ ഖാന്.
Related News