l o a d i n g

വേള്‍ഡ്

ഗ്വാണ്ടനാമോ തടവറ ഇനി യു.എസ് അനധികൃത കുടിയേറ്റക്കാര്‍ക്ക്; ഹമാസ് അനൂകൂല വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്നും ട്രംപ്

Thumbnail

വാഷിങ്ടന്‍: വിദേശ ഭീകരരെ പാര്‍പ്പിക്കാന്‍ 2002ല്‍ അമേരിക്ക ക്യൂബയില്‍ തുറന്ന കുപ്രസിദ്ധ ഗ്വാണ്ടനാമോ തടവറ വീണ്ടും സജീവമാക്കാന്‍ ഒരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിക്കാനാണ് നീക്കം. ഗ്വാണ്ടനാമോ ബേയില്‍ 30,000 കുടിയേറ്റക്കാര്‍ക്കുള്ള സൗകര്യമൊരുക്കാനാണു പരിപാടി. പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കുമെന്നു ട്രംപ് വെളിപ്പെടുത്തി. അതിനിടെ ഹമാസ് അനുകൂലികളായ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

''ഗ്വാണ്ടനാമോയില്‍ 30,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനല്‍ കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കാന്‍ ഈ സൗകര്യം ഉപയോഗിക്കും. അവരില്‍ ചിലര്‍ വളരെ മോശമാണ്, അവരുടെ രാജ്യങ്ങള്‍പോലും സ്വീകരിക്കില്ല. അവര്‍ തിരിച്ചുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്'' ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.

ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷയിലുള്ള ഗ്വാണ്ടനാമോ ജയില്‍. എന്നാല്‍ അതിക്രൂരമായ നടപടിയെന്നാണ് ക്യൂബ ഈ നടപടിയെ വിശേഷിപ്പിച്ചത്. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെ തുടര്‍ന്നു വിദേശ ഭീകരരെന്നു സംശയിക്കുന്നവരെ തടങ്കലില്‍ വയ്ക്കാനാണ് 2002ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷ് ഗ്വാണ്ടനാമോയില്‍ ജയില്‍ തുറന്നത്. നിലവില്‍ ഇവിടെ 15 തടവുകാരാണുള്ളത്.

ജൂതവിരോധ കുറ്റങ്ങള്‍ തടയുന്നതിനായി എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഹമാസ് അനുകൂലികളായ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 19 വയസ്സില്‍ താഴെയുള്ളവര്‍ ലിംഗമാറ്റം നടത്തുന്നതു തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ലിംഗമാറ്റം തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുതിന്റെ ഭാഗമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ സൈനിക സര്‍വീസില്‍ ചേരുന്നതു തടയുന്നതിന് നിയമപരിഷ്‌കരണത്തിന് ട്രംപ് പെന്റഗണിനു നിര്‍ദേശം നല്‍കിയിരുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025