l o a d i n g

കായികം

ഐ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം; എസ്.സി ബംഗളൂരുവിനെ രണ്ട് ഗോളിന് തോല്‍പിച്ചു

Thumbnail

കോഴിക്കോട്: ഐ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് എസ്.സി ബംഗളൂരുവിനെയായിരുന്നു ഗോകുലം തോല്‍പ്പിച്ചത്. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മലബാറിയന്‍സ് പ്രതിരോധത്തിലും മികവ് പുലര്‍ത്തിയതോടെ ക്ലീന്‍ ഷീറ്റുമായിട്ടായിരുന്നു മത്സരം പൂര്‍ത്തിയാക്കിയത്.

ഗോകുലത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന് തുടക്കമായത്. മൂന്നാം മിനുട്ടില്‍ ഗോളിലേക്ക് ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ സാധിച്ചില്ല. അധികം വൈകാതെ രണ്ടാം അവസരം ലഭിച്ച മലബാറിയന്‍സ് അത് കൃത്യമായി ഉപയോഗിച്ചതോടെ എട്ടാം മിനുട്ടില്‍തന്നെ ഒരു ഗോളിന്റെ ലീഡ് നേടി. എട്ടാം മിനുട്ടില്‍ ബംഗളൂരുവിന്റെ ബോക്സിനുള്ളില്‍ നിന്ന് ലഭിച്ച പന്ത് നാച്ചോ അബലെഡോ കൃത്യമായി വലയിലെത്തിച്ചതോടെ ആദ്യ പത്തു മിനുട്ടിനുള്ളില്‍ തന്നെ ഗോകുലം ഒരു ഗോളിന്റെ ലീഡ് നേടി.

മത്സരത്തില്‍ ലീഡ് നേടി പിന്നീട് അറ്റാക്ക് ശക്തമാക്കി. തുടരെ ബംഗളൂരുവിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നെങ്കിലും എതിര്‍ പ്രതിരോധം ഉറച്ച് നിന്നു. ഇത് മലബാറിയന്‍സിന് പ്രതിസന്ധി സൃഷ്ടിച്ചു. എന്നിരുന്നാലും മുന്നേറ്റം ശക്തമാക്കിയ ഗോകുലത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയിലും മേധാവിത്വം തുടര്‍ന്നു. ലീഡ് ഇരട്ടിയാക്കാനായി ഗോകുലം ശക്തമായി പൊരുതി നോക്കിയെങ്കിലും പലപ്പോഴും ഭാഗ്യം തുണച്ചില്ല. ഒടുവില്‍ ഗോകുലം കാത്തിരുന്ന രണ്ടാം ഗോള്‍ എത്തി. മൈതാന മധ്യത്തുനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ അബെലെഡോ ബംഗളൂരു പ്രതിരോധ താരത്തെയും ഗോള്‍കീപ്പറേയും കീഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. 89ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍.

രണ്ട് ഗോള്‍ ലീഡ് നേടിയതോടെ ജയം ഉറപ്പിച്ച ഗോകുലം പിന്നീട് ആത്മവിശ്വാസത്തോടെയായിരുന്നു പന്ത് തട്ടിയത്. 96-ാം മിനുട്ടില്‍ ഗോകുലം താരം സലാം രഞ്ജന്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്തു പേരുമായിട്ടായിരുന്നു മലബാറിയന്‍സ് മത്സരം പൂര്‍ത്തിയാക്കിയത്. 11 മത്സരത്തില്‍നിന്ന് 19 പോയിന്റ് നേടിയ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഫെബ്രുവരി ഒന്നിന് കൊല്‍ക്കത്തയില്‍ ഇന്റര്‍ കാശിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025