റിയാദ്: സൗദി ദേശീയ ടെലികോം കമ്പനി (എസ്ടിസി) 32.64 ബില്യണ്‍ റിയാല്‍ (8.71 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള കരാറില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനവുമായി ഒപ്പുവച്ചു. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും നല്‍കുന്നതിനുമായാണ് അജ്ഞാത സര്‍ക്കാര്‍ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിംഗില്‍ ആണ് കരാര്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍.
അതിനിടെ എസ്ടിസിക്കു കീഴില്‍ ബാങ്ക് തുടങ്ങുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. എസ്ടിസി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ ഒബ്ജക് ഷന്‍ നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വിഷന്‍ 2030 ലക്ഷ്യം കൈവരിക്കുന്നതില്‍ ബാങ്കിംഗ് മേഖലയുടെ സംഭാവന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് എസിടിസി ബാങ്ക്.
Related News