റിയാദ്: പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക ഇരുപതാം വാര്‍ഷികം അതിവിപുലമായി ആഘോഷിച്ചു. മലസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ നടന്ന വര്‍ണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (സാംസ്‌കാരികം, വിദ്യാഭ്യാസം വകുപ്പ്) ദിനേഷ് സേത്തിയ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ നൃത്ത രംഗത്തു തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ജനാദ്രിയ ഫെസ്റ്റിവല്‍, സല്‍മാന്‍ രാജാവിന്റെ സ്വീകരണം അടക്കമുള്ള നിരവധി പൊതു വേദികളിയില്‍ നൃത്ത പരിപാടികള്‍ വളരെ ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച റീന ടീച്ചറുടെ കഴിവിനെ വിഷിടാതിഥി പ്രത്യേകം പ്രശംസിച്ചു.
ശിഹാബ് കൊട്ടുകാട്, റഹ്‌മാന്‍ മുനമ്പത്ത് (chairman, FORKA), അബ്ദുള്ള വല്ലാഞ്ചിറ (OICC), ഷംനാദ് കരുനാഗപ്പിള്ളി (ജീവന്‍ TV), ജയന്‍ കൊടുങ്ങല്ലൂര്‍ (മലയാളമിത്രം), രഘുനാഥ് പറശ്ശിനിക്കടവ്, വിജയന്‍ നെയ്യാറ്റിന്‍കര, ഷാരോണ്‍ ഷെരിഫ് (റിയാദ് കലാഭവന്‍), കനകലാല്‍ (DISHA) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റീന കൃഷ്ണകുമാറിന്റെ ശിക്ഷണത്തില്‍ ഏഴുപത്തെട്ടു കുട്ടികള്‍ ഈ നൃത്തോത്സവത്തില്‍ വിവിധ ഇനങ്ങളിലായി പങ്കെടുത്തു. ഇരുപത്തെട്ടു കൊച്ചുകുട്ടികള്‍ ഒന്നിച്ചുചേര്‍ന്നു അവതരിപ്പിച്ച മുദ്രകളും നവരസങ്ങളും എന്ന നൃത്തരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപത്തഞ്ചോളം കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തങ്ങളോടൊപ്പം സിനിമാറ്റിക് നൃത്തങ്ങളും അവതരിപ്പിക്കപ്പെട്ടു. റൈഷാ മധു, നീതു ലാല്‍, സവിത ജെറോം എന്നിവരുടെ നേതൃത്വത്തില്‍ അണിനിരന്ന അമ്മമാരുടെ ഒരു സംഘം പരിപാടി നിയന്ത്രിച്ചു. ഗിരിജന്‍ ആമുഖ പ്രസംഗം നടത്തിയ പരിപാടിയില്‍ സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. മധു, സുകേഷ്, ശ്രീകുമാര്‍, സുജിത്, സുനില്‍, രൂപേഷ്, അനു തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നല്‍കി. നിസാം പൂളക്കല്‍, നജീബ് അലിയാര്‍, ഹംസ എന്നിവര്‍ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു. വിജയരാമന്‍ നന്ദി പറഞ്ഞു.
Related News