l o a d i n g

ബിസിനസ്

ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് തുടങ്ങി

Thumbnail

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമാക്കി ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലുലു ഇന്ത്യ ഫെസ്റ്റ് 2025 തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ രുചികളും ഉല്‍പന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റ് ജനുവരി 30ന് അവസാനിക്കും.

റിയാദ് മുറബ്ബ അവന്യു മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പര്‍പ്പിള്‍ കാര്‍പെറ്റ് വിരിച്ചും പൂച്ചെണ്ടും പരമ്പരാഗത പുഷ്പമാലയും നല്‍കിയാണ് അംബാസഡറെ സ്വീകരിച്ചത്. പത്ത് സംസ്ഥാനങ്ങളുടെ പാചക വൈവിധ്യങ്ങള്‍ ആസ്വദിച്ചും വിഭവങ്ങളെ വിശദീകരിക്കുന്ന റോബോട്ടുകളുമായി സംവദിച്ചും അതിഥികള്‍ ഇന്ത്യന്‍ ഫെസ്റ്റ് ചുറ്റിക്കണ്ടു.

എപിഇഡിഎയുമായി സഹകരിച്ച് ഓര്‍ഗാനിക് ഉല്‍പന്നങ്ങളും ഫെസ്റ്റിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫ്രഷ് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളും ഇരു രാജ്യങ്ങളുടെയും വിഭവങ്ങളും നിരത്തിയ മേളയില്‍ സൗദി ഷെഫുമാരുടെ ലൈവ് കുക്കിംഗും ആകര്‍ഷകമാണ്. ഇന്ത്യയുടെയും സൗദിയുടെയും സാംസ്‌കാരിക സമന്വയും വിളിച്ചറിയിച്ച് ഇന്ത്യന്‍ ഡാന്‍സ് പ്രദര്‍ശനവുമുണ്ട്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഘോഷമാണ് ഈ ഉത്സവം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും സാംസ്‌കാരിക ബന്ധങ്ങളെയും എങ്ങനെ ബഹുമാനിക്കാമെന്നതിനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ധാരണയും വളര്‍ത്തിയെടുക്കാമെന്നതിനും ലുലു ഇന്ത്യ ഫെസ്റ്റ് ഉദാഹരണമാണമെന്ന് അംബാസഡര്‍ പറഞ്ഞു.

ലുലു ഇന്ത്യ ഫെസ്റ്റ് ഇന്ത്യന്‍ പൈതൃകത്തിന്റെ ആഘോഷവും സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തത്തിന്റെ പ്രതീകവുമാണണെന്ന് ഇന്ത്യന്‍ ഫെസ്റ്റെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഫെസ്റ്റ് വഴി വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025