l o a d i n g

കായികം

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ സ്‌പോര്‍ട്ട്‌സ് മീറ്റ്: ഗ്രീന്‍ ഹൗസും റെഡ് ഹൗസും ജേതാക്കള്‍

Thumbnail

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2024-25 വര്‍ഷത്തെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കായികമായ അഭിരുചിയെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ വര്‍ഷം തോറും നടത്തിവരാറുള്ള കായിക മത്സരങ്ങള്‍ ഹൗസ് ലീഡര്‍മാരില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചുകൊണ്ട് അഹ്ദാബ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹാജ ഉദ്ഘാടനം ചെയ്തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സീനിയര്‍ ജൂനിയര്‍ എന്നീ വിഭാഗങ്ങളാക്കി ബ്ലു, യെല്ലോ, ഗ്രീന്‍, റെഡ് ഹൗസുകളില്‍ വ്യത്യസ്ത കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാല് ഹൗസുകളുടെയും മാര്‍ച്ച് പാസ്റ്റോടുകൂടിയാണ് കായിക മത്സരങ്ങള്‍ ആരംഭിച്ചത്.

ആണ്‍കുട്ടികളില്‍ 63 പോയിന്റ് കരസ്ഥമാക്കിയ ഗ്രീന്‍ ഹൗസും പെണ്‍കുട്ടികളില്‍ 69 പോയിന്റ് കരസ്ഥമാക്കിയ റെഡ് ഹൗസും ഒന്നാമതെത്തി. സീനിയര്‍ ആണ്‍കുട്ടികളില്‍ റിഹാനും (യെല്ലോ ഹൗസ്), സയീം മന്‍സൂറും (ഗ്രീന്‍ ഹൗസ്) സീനിയര്‍ പെണ്‍കുട്ടികളില്‍ ജെന്നാ മെഹക്കും (ഗ്രീന്‍ ഹൗസ്), ജൂനിയര്‍ ആണ്‍കുട്ടികളില്‍ റയാനും (റെഡ് ഹൗസ്), ജൂനിയര്‍ പെണ്‍കുട്ടികളില്‍ റുവാ ഹനീനും (റെഡ് ഹൗസ്) വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ഓട്ടം, കബഡി, ഫുട്‌ബോള്‍, ബലൂണ്‍ ബെസ്റ്റിംഗ്, മ്യൂസിക്കല്‍ ചെയര്‍, ബാള്‍ ഗാതറിംഗ്, റിലെ, സാക്ക് റെയ്‌സ്, റിംഗ് പാസിംഗ്, ലെമണ്‍ ഇന്‍ സ്പൂണ്‍, വടം വലി തുടങ്ങിയ മത്സരങ്ങളില്‍ വാശിയേറിയ പോരാട്ടം വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചു. അബ്ദുല്‍ റഊഫ് തിരൂരങ്ങാടി മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കി. അധ്യാപികമാരുടേയും ഇസ്ലാഹി സെന്റര്‍ ലേഡീസ് വിംഗ് വളണ്ടിയര്‍മാരുടേയും സേവനം അഭിനന്ദനാര്‍ഹമായിരുന്നു.

അസ്ഫാനിലെ അല്‍സഫ്വാ ഇസ്തിറാഹയില്‍ വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബക്ക് ഇസ്സുദ്ദീന്‍ സലാഹി നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയികളായവര്‍ക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ സെന്റര്‍ അധ്യാപകരും മെഡലുകള്‍ സമ്മാനിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും സെന്റര്‍ വളണ്ടിയേഴ്‌സും കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള കലാപരിപാടികള്‍ ഫെബ്രുവരി 6, 7 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ കായിക ഫെസ്റ്റ് അഹ്ദാബ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹാജ ഉദ്ഘാടനം ചെയ്യുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025