റിയാദ്: അന്തരിച്ച പ്രശസ്ത സിനിമ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്റെ പാട്ടുകള്‍ മാത്രം ആലപിച്ചു കൊണ്ട് റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്റെ (റിംല) ഗായിക ഗായകര്‍ നടത്തിയ ജയചന്ദ്രന്‍ അനുസ്മരണം ശ്രദ്ധേയമായി. ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ അഞ്ച് പതിറ്റാണ്ട് പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരമാണ് പി ജയചന്ദ്രന്‍ എന്ന ജയേട്ടനിലൂടെ സംഗീത ആസ്വാദകര്‍ക്കു നഷ്ടമായതെന്ന് ബിനു ശങ്കരന്‍ പറഞ്ഞു. ശബ്ദത്തില്‍ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്‍പനിക ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന്റെ വേര്‍പാട് സംഗീത ലോകത്തിനു നികത്താനാകാത്തതാണെന്നു റിംല പ്രസിഡന്റ് ബാബുരാജ് അനുസ്മരിച്ചു.
റിംലയിലെ ഗായകര്‍ ചേര്‍ന്നൊരുക്കിയ ജയചന്ദ്രന്‍ അനുസ്മരണ ഗാനാഞ്ജലിയില്‍ ഗായകരായ അന്‍സര്‍ഷ, ശ്യാം സുന്ദര്‍, നിഷാ ബിനീഷ്, കീര്‍ത്തി രാജന്‍,
ദേവിക ബാബുരാജ്, ദിവ്യ പ്രശാന്ത്, ഷിസ സുല്‍ഫികര്‍, അനന്ദു മോഹന്‍, വൈഭവ് ഷാന്‍, സുരേഷ് ശങ്കര്‍, ഷാജീവ് ശ്രീകൃഷ്ണപുരം, അക്ഷിക മഹേഷ്, റോഷന്‍,
റിസ്‌വാന റോഷന്‍ എന്നിവര്‍ ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത് കാണിക്കള്‍ക്കു നവ്യാനുഭവം പകര്‍ന്നു.
ഓര്‍ക്കസ്ട്രാ അംഗങ്ങള്‍ ആയ ജോസ് മാസ്റ്റര്‍, സന്തോഷ് തോമസ്, തോമസ് എന്നിവര്‍ ചേര്‍ന്ന ഫ്യൂഷനും മലയാളത്തിന്റെ ഭാവഗായകന്റെ ഓര്‍മ എല്ലാവരിലും എത്തിക്കുന്നതായിരുന്നു. ചടങ്ങില്‍ റിംല പ്രസിഡന്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു. പത്മിനി നായര്‍, വാസുദേവന്‍ പിള്ള, രാജന്‍ മാത്തൂര്‍, സുരേഷ് ശങ്കര്‍, മഹേഷ്, പ്രശാന്ത് മാത്തൂര്‍ എന്നിവര്‍ ഭാവഗായകനെ അനുസ്മരിച്ച് സംസാരിച്ചു. ഹരിത അശ്വിന്‍ അവതരികയായിരുന്നു.
Related News