റിയാദ്: തലശ്ശേരി ഫുട്‌ബോള്‍ ക്ലബ് നടത്തിയ ടി എഫ് സി സൂപ്പര്‍ കപ്പ് സീസണ്‍ - 1 ഗുറാബി എഫ്സി ജേതാക്കളായി. മലാസിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രഥമ ടൂര്‍ണമെന്റില്‍ ഗുറാബി എഫ് സി, ന്യൂകാസില്‍ എഫ് സി, കേരളാ എഞ്ചിനീയേഴ്‌സ് ഫോറം റിയാദ്, തലശ്ശേരി എഫ് സി എന്നീ ടീമുകള്‍ പോരിനിറങ്ങി.
കാല്‍ പന്ത് കളിയുടെ എല്ലാ മനോഹാരിതയും നിറഞ്ഞ വാശിയേറിയ ഫൈനലില്‍ കെ.ഇ.എഫ് റിയാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഗുറാബി എഫ് സി കപ്പില്‍ മുത്തമിട്ടു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി കെ.ഇ.എഫ് റിയാദിന്റെ തോഹിര്‍സെന്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും, കെ.ഇ.എഫ് റിയാദിന്റെ തന്നെ ലിയാന്‍ രണ്ട് ഗോള്‍ നേടി ടോപ് സ്‌കോററും ആയി. മികച്ച ഗോള്‍ കീപ്പറായി ഗുറാബി എഫ് സി യുടെ നിഷാല്‍ ഗോള്‍ഡന്‍ ഗ്ലൗവ് കരസ്ഥമാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തിലെ മികച്ച താരമായി ഗുറാബി എഫ് സി യുടെ ഷമീറിനെ തെരഞ്ഞെടുത്തു.
തലശ്ശേരി മണ്ഡലം വെല്‍ഫേയര്‍ അസോസിയേഷന്‍ സെക്രട്ടറി ഷമീര്‍ ടി.ടി, മുഹമ്മദ് നജാഫ്, അഫ്താബ്, സാദത്ത് കാത്താണ്ടി എന്നിവര്‍ ട്രോഫികള്‍ നല്‍കി. നജീബ് ഇബ്രാഹീം, ഹാരിസ് പിസി, ഷര്‍ഫീന്‍ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ബാസിത്, തൈസീം അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News