ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിലായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മോദി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. എക്‌സിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'പ്രിയ സുഹൃത്ത് ഡോണാള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ഊഴത്തില്‍ അഭിനന്ദനാര്‍ഹമാണ്. പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും' -മോദി എക്‌സില്‍ കുറിച്ചു.
ട്രംപിന്റെ പുതിയ നയങ്ങള്‍ എങ്ങനെയായിരിക്കും ബാധിക്കുകയെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്. ഈ സാഹചര്യത്തില്‍ മോഡി ട്രംപ് കൂടിക്കാഴ്ചക്ക് പ്രസക്തിയേറെയാണ്. 'ആദ്യം അമേരിക്ക' എന്ന ട്രംപ് അജണ്ടയില്‍, ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.
Related News