റിയാദ്: പ്രവാസത്തിന്റെ തേടലുകളും പ്രതീക്ഷകളും പ്രമേയമാക്കി ഷാജീവ് ശ്രീകൃഷ്ണപുരം രചനയും സംവിധാനവും നിര്‍വഹിച്ച അയാള്‍ - an evoked voyage എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം റിയാദ് അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്നു. റിയാദിലെ കലാ- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ - മേഖലകളിലെ നിരവധി ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഷിഹാബ് കൊട്ടുകാടും സാമൂഹ്യക പ്രവര്‍ത്തകനും പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ടുമായ കബീര്‍ പട്ടാമ്പിയും ചേര്‍ന്ന് റിംലയുടെ ജയചന്ദ്രന്‍ അനുസ്മരണചടങ്ങില്‍ വെച്ചു പ്രകാശനം നിര്‍വഹിച്ചു. ഷാജീവ് ശ്രീകൃഷ്ണപുരം അധ്യക്ഷത വഹിച്ചു, ശ്യാം സുന്ദര്‍ സ്വാഗതവും നിഷ ബിനീഷ് നന്ദിയും പറഞ്ഞു.
ഓരോ പ്രവാസികളുടെയും പരിഛേദം ആണു അയാള്‍ എന്ന ആല്‍ബം എന്നും ഈ സംഗീത ആല്‍ബത്തിലൂടെ മികച്ചൊരു ഗാനരചയിതാവും സംവിധായകനും നടനും കൂടിയാണ് താനെന്നും ഷാജീവ് ശ്രീകൃഷ്ണപുരം തെളിയിച്ചിരിക്കുന്നുവെന്നും ആല്‍ബം പ്രകാശനം ചെയ്തു കൊണ്ട് ഷിഹാബ് കൊട്ടുകാട് പറഞ്ഞു. വാസുദേവന്‍ പിള്ള, ബാബുരാജ്, ഹരികുമാര്‍, സുരേഷ് ശങ്കര്‍, അന്‍സാര്‍ഷ, രാജന്‍ മാത്തൂര്‍, പ്രമോദ് കോഴിക്കോട്, റഫീഖ് മാനംകേരി, പ്രശാന്ത് മാത്തൂര്‍, സുഷ്മ ഷാന്‍, നിഷ ബിനീഷ്, പദ്മിനി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നാട്ടിലും സൗദിയിലുമായി ചിത്രീകരിച്ച അയാള്‍ എന്ന ഈ സംഗീത ആല്‍ബത്തിന് ഈണം നല്‍കി പടിയത് സുധീഷ് ശേഖര്‍, ഓര്‍ക്കസ്ട്രഷന്‍
ശരണ്‍ അപ്പു, ക്യാമറ ചലിപ്പിച്ചത് മനോഹര്‍ അപ്പുകുട്ടന്‍, രഘുഗോപിനാഥന്‍, രാജീവ് ശ്രീചിത്ര. എഡിറ്റിങ് പീറ്റര്‍ സാജന്‍ എന്നിവരും ക്യാമറക്കുമുന്നില്‍ അഭിനേതാക്കളായി മഹേഷ് ജയ്, ഷാജീവ്, ജിതിന്‍ കൃഷ്ണ, വിപിന്‍ പാലക്കാട്, ഭവദാസന്‍ കുനിശ്ശേരി എന്നിവരും അണിനിരന്നു.
റിംല ഗായകരായ നിഷ ബിനീഷ്, ശ്യാം സുന്ദര്‍, അന്‍സാര്‍ ഷാ, ദേവിക ബാബുരാജ്, കീര്‍ത്തിരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയും അരങ്ങേറി.
ഹരിത അശ്വിന്‍ അവതാരികയായിരുന്നു.
Related News