റിയാദ്: പ്രാര്‍ത്ഥന നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ ഒപ്പിയടുത്ത് പ്രേക്ഷകര്‍ക്ക് കണ്ണിനും കാതിനും കൗതുകമുണര്‍ത്തി ജവാദ് മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു. സുലൈ യാനബി ഇസ്ഥിറാഹയില്‍ കസവ്കലാവേദി വിന്റര്‍ ഫെസ്റ്റിന്റെ പ്രോഗ്രാമില്‍ വെച്ച് നോര്‍ക്ക ചെയര്‍മാനും എംകെ ഫുഡ്ഡ് എംഡിയുമായ റഹ്‌മാന്‍ മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ് പൂളക്കാടിയും ചേര്‍ന്ന് സിഡി ഓപ്പണ്‍ ചെയ്തു നിര്‍വഹിച്ചു.
ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശരീഖ് തൈക്കണ്ടി, സാമൂഹ്യപ്രവര്‍ത്തകന്‍ അസ്ലം പാലത്ത്, കലാകാരനും ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധ്യാപകനുമായ സലീം, കസവ് കലാവേദി സെക്രട്ടറി മനാഫ് മണ്ണൂര്‍, അമീര്‍ഷാ പാലത്തിങ്ങല്‍, നാസര്‍ വണ്ടൂര്‍ ഉണര്‍വ് കുടുംബകൂട്ടായ്മ, സിദ്ദിഖ് കല്ലുപറമ്പന്‍, നിസാര്‍ കുരുക്കള്‍, ജിഷാ മജീദ്, ഗായിക ഹിബ അബ്ദുസ്സലാം, ഡോ. ഹസ്‌ന അബ്ദുസ്സലാം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു,
റിയാദിലെ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ മജീദ് കെപി പതിനാറ്ങ്ങലിന്റെ രചനയില്‍ അനിയന്‍ അഷ്റഫ് കെപി പതിനാറ്ങ്ങല്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതവും ആലാപനവും മുന്‍ പ്രവാസിയായിരുന്ന സിദ്ദീഖ് മഞ്ചേശ്വരം ആണ്. ക്യാമറ ജലീല്‍ തിരുരങ്ങാടി. ഓര്‍ഗസ്ട്ര & മിക്‌സിങ് സുബൈര്‍ഷാ തെന്നല, എഡിറ്റിംഗ് എഡിറ്റ് ലാബ് ഒമര്‍ ഫിക്‌സ് പരപ്പനങ്ങാടി, സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് തുഫൈല്‍ കളരിക്കല്‍, കബീര്‍ തിരൂരങ്ങാടി മലപ്പുറം ജില്ലയിലെ മമ്പുറം മഖാമും പരിസരപ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത ആല്‍ബം 3eyes Media bqSyq_v ചാനല്‍ ആണ് പ്രേക്ഷകരില്‍ എത്തിക്കുന്നത്.
Related News