l o a d i n g

കായികം

ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സോക്കര്‍ ഫെസ്റ്റ്- സീസണ്‍ 2 ജനുവരി 30ന്

Thumbnail

്ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സോക്കര്‍ ഫെസ്റ്റ്- സീസണ്‍ 2 ജനുവരി 30 ന് മഹജര്‍ എമ്പറോര്‍ സ്റ്റേഡിയത്തില്‍ രാത്രി 9 മണി മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖരായ എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

വിന്നേഴ്‌സിന് 4001 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും, റണ്ണേഴ്‌സിന് 2001 റിയാലും ട്രോഫിയും സമ്മാനമായി നല്‍കും. ഏകദിന ഫുട്ബാളിന്റെ എല്ലാ സൗന്ദര്യവും ഫുട്‌ബോള്‍ പ്രേമികളിലേക്കെത്തിക്കാന്‍ കഴിവുള്ള ടീമുകളായ വിന്‍സ്റ്റാര്‍ എഫ് സി ജിദ്ദ, അബീര്‍ സലാമതക് എഫ് സി, സംസം മദീന, സമ യുണൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ് സി, അമിഗോസ് എഫ് സി ജിദ്ദ, ഫോണ്‍ വേള്‍ഡ് തുടങ്ങിയ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അതിനു മുന്നോടിയായി വെറ്ററന്‍ മത്സരത്തില്‍ ജിദ്ദയിലെ പ്രമുഖ ടീമുകളായ സമ ഫുട്‌ബോള്‍ ലൗവേഴ്‌സ്, ഹിലാല്‍ എഫ് സി ജിദ്ദ, ബി എഫ് സി വൈബ് ജിദ്ദ, ഫ്രൈഡേ എഫ് സി ജിദ്ദ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടായിരിക്കും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരേഡുകളും, വനിതാ വിങ്ങിന്റെ കീഴില്‍ വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും അവര്‍ പറഞ്ഞു.

ജിദ്ദയിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്നതോടൊപ്പം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പ് കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും കലാരംഗത്തും ഒട്ടേറെ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച് ജിദ്ദയിലെ പ്രവാസ സമൂഹത്തിന്റെ ശ്രദ്ധ നേടാന്‍ കോഴിക്കോട് കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസ ലോകത്തു പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പാന്‍ എന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്താനും കമ്മിറ്റിക്കായിട്ടുണ്ട്.

ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, ട്രഷറര്‍ അബ്ദുല്‍ സലാം ഒ.പി. ഫുട്‌ബോള്‍ സബ്കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ വാണിമേല്‍, കണ്‍വീനര്‍ സാലിഹ് പൊയില്‍തൊടി, ഓര്‍ഗനൈസിങ് സെക്രട്ടറി അസ്സന്‍ കോയ പെരുമണ്ണ, സീനിയര്‍ വൈസ് പ്രസിഡന്റ് ടി. കെ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് റിയാസ് താത്തോത്ത്, സെക്രട്ടറിമാരായ ഷബീര്‍ അലി, ബഷീര്‍ കീഴില്ലത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025