ദമാം: ഒഐസിസി ദമാം മലപ്പുറം ജില്ലാ കമ്മിറ്റി ജനുവരി 30 31 തീയതികളില്‍ ദമാം ഗൂക്കാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ദമാം സൂപ്പര്‍ ലീഗ് 2025 ക്രിക്കറ്റ് മാമാങ്കത്തിന്റെ ക്യാപ്റ്റന്‍സ് മീറ്റിങ്ങും മാച്ച് ഷെഡ്യൂള്‍ പ്രകാശനവും നടത്തി. ദമാം റോയല്‍ മലബാര്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് മീറ്റിംഗില്‍ മാച്ച് ഷെഡ്യൂള്‍ പ്രകാശനം ദമാം സൂപ്പര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ യുഐസി സിഇഒ അബ്ദുല്‍ മജീദ് ബദറുദ്ധീന്‍ നടത്തി.
ജനുവരി 30 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് ദമാം ഗുക്ക ക്രിക്കറ്റ് അക്കാദമി ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ക്രിക്കറ്റ് മത്സരത്തില്‍ പ്രവിശ്യയിലെ മികച്ച പതിനാല് ടീമുകള്‍ മാറ്റുരക്കും. ഡേ-നൈറ്റ് മത്സരങ്ങളായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തിന് മുന്‍പായി ഒഐസിസി അംഗങ്ങള്‍ അണിനിരക്കുന്ന രണ്ട് ടീമുകളുടെ സൗഹൃദ മത്സരവും നടക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തിന് കൊഴുപ്പേകാന്‍ പ്രവിശ്യയിലെ പ്രമുഖ ഗായകരും കലാകാരികളും അവതരിപ്പിക്കുന്ന ഗാന-നൃത്ത സന്ധ്യയും വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സംഘാടകരായ ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ച ക്യാപ്റ്റന്‍സ് മീറ്റിംഗിന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശേരി സ്വാഗതവും ടൂര്‍ണമെന്റ് കണ്‍വീനര്‍ നഫീര്‍ തറമ്മേല്‍ നന്ദിയും പറഞ്ഞു. ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുള്ള തൊടിക ടൂര്‍ണമെന്റിനെ കുറിച്ചുള്ള വിവരണവും ട്രഷറര്‍ ഷൗക്കത്തലി വെള്ളില മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
ടീം ക്യാപ്റ്റന്‍മാരുടെ ടൂര്‍ണമെന്റിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഗൂക്കാ സ്റ്റേഡിയം ചെയര്‍മാന്‍ സുലൈമാന്‍ മറുപടി നല്‍കി.
ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ കരീം പരുത്തികുന്നന്‍, ഷിജിലാ ഹമീദ്, ജനറല്‍ സെക്രട്ടറി അന്‍വര്‍ വണ്ടൂര്‍, സെക്രട്ടറി ആസിഫ് താനൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ റസാക്ക് നഹ, ഷാഹിദ് കൊടിയങ്ങല്‍ സെക്രട്ടറി സിദ്ദീഖ് മുസ്തഫ പള്ളിക്കല്‍ ബസാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News