കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് എക്സിമിന്റെ 36-ാമത് ഗോള്‍ഡ് പോയിന്റ് സെന്റര്‍ കര്‍ണാടകത്തിലെ ദാവണ്‍ഗരെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ഇന്ത്യയിലെ 34-ാമത്തെയും കര്‍ണാടകയിലെ ആറാമത്തെയും കേന്ദ്രമാണിത്.
ഗോള്‍ഡ് പോയിന്റ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് പഴയ സ്വര്‍ണാഭരണങ്ങള്‍ ന്യായവിലയിലും വളരെ വേഗത്തിലും വില്‍പന നടത്താന്‍ കഴിയും. പതിനായിരം രൂപ വരെയുള്ള സ്വര്‍ണത്തിന് ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് വഴി തല്‍ക്ഷണം പേമെന്റ് നടത്താം.
കര്‍ണാടകയുടെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ദാവണ്‍ഗരെയില്‍ ഗോള്‍ഡ് പോയിന്റ് തുറക്കുന്നതിലൂടെ നഗരത്തിന്റെ വളര്‍ച്ചയില്‍ മുത്തൂറ്റ് ഗ്രൂപ്പ് പങ്കാളിത്തം വഹിക്കാന്‍ പോകുകയാണെന്ന് മുത്തൂറ്റ് എക്സിം സിഇഒ കെയൂര്‍ ഷാ പറഞ്ഞു. ദാവണ്‍ഗരെയിലെ ജനങ്ങളെ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിച്ചുകൊണ്ട് അവരിലേക്ക് ഇറങ്ങിച്ചെല്ലാനാണ് മുത്തൂറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എ്ക്സിക്യൂട്ടീവ് ഡയറക്റ്ററും മുത്തൂറ്റ് എക്സിം മാനേജിംഗ് ഡയറക്റ്ററുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
ഫോട്ടോ
ദാവണ്‍ഗരെയിലെ മുത്തൂറ്റ് എക്സിമിന്റെ 36-ാമത് ഗോള്‍ഡ് പോയിന്റ് സെന്റര്‍.
Related News