കോഴിക്കോട്: അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തിലേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ഗോകുലം കേരള നാളെ (വെള്ളി) സ്വന്തം മൈതാനത്ത് വീണ്ടും ഇറങ്ങുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്റര്‍ കാശിയെയാണ് ഗോകുലം നേരിടുന്നത്.
അവസാന മത്സരത്തില്‍ നാംധാരിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഗോകുലത്തിന് ഇന്ന് ജയത്തിലൂടെ തിരിച്ചുവരുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. ഒന്‍പത് മത്സരത്തില്‍നിന്ന് മൂന്ന് വിജയം നാലു സമനില രണ്ട് തോല്‍വി എന്നിവ ഉള്ള ഗോകുലം പട്ടികയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ സ്ഥാനം മെച്ചപ്പെടുത്താനും ടീമിന്റെ ആത്മിവിശ്വാസം തിരിച്ചുപിടിക്കാനും മലബാറിയന്‍സിന് കഴിയും. അവസാന മത്സരത്തില്‍ ടീം മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്കളായിരുന്നു തിരിച്ചടിയായത്. ഇക്കാര്യത്തിലെല്ലാം പരിഹാരം കണ്ടാണ് ഇന്നത്തെ മത്സരത്തില്‍ ഗോകുലം ഇന്റര്‍ കാശിയെ നേരിടുന്നത്.
തൊട്ടുമുന്‍പ് നടന്ന എവേ മത്സരത്തിലും ജയിച്ചായിരുന്നു ഗോകുലം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇന്‍ര്‍കാശിയെ വീഴ്ത്തണമെങ്കില്‍ മികച്ച പ്രകടനം തന്നെ ആവശ്യമാണ്. '' അവസാന മത്സരം തോറ്റെങ്കിലും ടീം തിരിച്ചുവരവിന്റെ പാതയിലാണ്. ഹോം ഗ്രൗണ്ടിലെ മൂന്ന് പോയിന്റാണ് ലക്ഷ്യം. ഹോം വര്‍ക്കെല്ലാം കൃത്യമായി പൂര്‍ത്തിയാക്കി എന്നത് ടീമിന്റെ ആത്മിവശ്വാസം വര്‍ധിക്കുന്നത്. അവസാന മത്സരത്തിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്'' പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.
എതിരാളികള്‍ ശക്തമാണ്. അതിന് ഉതകുന്ന രീതിയിലാണ് ടീമിനെ ഒരുക്കിയിട്ടുള്ളത്. അക്രമണത്തോടൊപ്പം പ്രതിരോധത്തെയും ഒരുപോലെ യോജിപ്പിച്ച് കൊണ്ടുപോകാനാണ് തീരുമാനം, ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ, പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ഒന്‍പത് മത്സരത്തില്‍നിന്ന് 17 പോയിന്റുള്ള ഇന്റര്‍ കാശി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് വിജയം, രണ്ട് വീതം തോല്‍വി, സമനില എന്നിവയാണ് ഇന്റര്‍ കാശിയുടെ നേട്ടങ്ങള്‍. രാത്രി ഏഴിനാണ് മത്സരം. മത്സരം കാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകും.
Related News