അങ്കാറ: തുര്‍ക്കി വിനോദസഞ്ചാര കേന്ദ്രത്തിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. 51 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇസ്തംബൂളില്‍നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ കൊറോഗ്ലു പര്‍വതനിരകളിലെ പ്രശസ്തമായ കാര്‍ത്താല്‍കായ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലായിരുന്നു തീപ്പിടുത്തം്. മരിച്ചവരില്‍ രണ്ടുപേര്‍ കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ്. 234 അതിഥികളാണ് അപകടം നടക്കുമ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നത്.
ഹോട്ടലിലെ റസ്റ്റാറന്റില്‍ പ്രാദേശിക സമയം പുലര്‍ച്ച 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. 161 മുറികളുള്ള ഹോട്ടല്‍ മലഞ്ചെരുവിനടുത്തായത് തീ അണക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുത്തിയതായി പറയുന്നു.
Related News