ജിദ്ദ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സലാമ ഗൂഗിളീസ് കപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 12 വയസ്സ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി് അഹ്ദാബ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായി. 14 വയസ്സ് വിഭാഗത്തില്‍ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു പരാജയപെടുത്തി് ഇന്റനാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും, 17 വയസ്സ് വിഭാഗത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അസീസിയയെ എതിരില്ലാത്ത 4 ഗോളുകള്‍ക്കു പരാജയപെടുത്തി് ഇന്റനാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും വിജയികളായി.
ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വന്‍ വിജയമായിരുന്നു ടൂര്‍ണമെന്റ്. ജിദ്ദ അല്‍ ബാവാദിയി അല്‍ മഹര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ ജനുവരി 10, 17 തിയ്യതികളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്‍ന്തോനേഷ്യ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂളുകള്‍ പങ്കെടുത്തു.
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്‍ന്തോനേഷ്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ കൂടാതെ ശ്രീലങ്ക, ഫിലിപ്പൈന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂളുകളെയും ഉള്‍പ്പെടുത്തി് വിപുലമായ രീതിയില്‍ സീസണ്‍ രണ്ട് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ: സലാമ ഗൂഗിളീസ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ ടീമുകള്‍.
Related News