ദമാം: കൊയിലാണ്ടി നാട്ടുകൂട്ടം അക്ഷരമുറ്റം സംഘടിപ്പിച്ച ലതിക അങ്ങേപ്പാട്ടിന്റെ രണ്ടാമത്തെ കഥാസമാഹാരമായ 'പുറന്തോട് ഭേദിച്ച ആമ'യുടെ പ്രകാശനം പ്രവിശ്യയിലെ തിങ്ങിനിറഞ്ഞ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സാഹിത്യരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ യുവസാഹിത്യകാരനും മുഖ്യാഥിതിയുമായ കെ.എസ്.രതീഷ് ഡോ.അജി വര്‍ഗീസിന് കൈമാറി നിര്‍വ്വഹിച്ചു.
ജീവിതാനുഭവങ്ങളുടെ നേര്‍ സാക്ഷ്യം അക്ഷരങ്ങളിലേക്ക് ആവാഹിച്ച് അവയത്രയും വായനക്കാരന്റെ കൂടി അനുഭവമാക്കി മാറ്റാനുളള മാന്ത്രിക സിദ്ധി ലഭിച്ച മലയാള സാഹിത്യത്തില്‍ കഥകളുടെ വസന്തകാലം തീര്‍ത്ത ശ്രദ്ധേയനായ യുവ എഴുത്തുകാരന്‍ കെ.എസ്.രതീഷ് ഇതാദ്യമായാണ് അക്ഷരമുറ്റത്തിന്റെ ക്ഷണം സ്വീകരിച്ച് ദമ്മാമിലെത്തുന്നത്.
'പറഞ്ഞാല്‍ നുണ, എഴുതിയാല്‍ കഥ, അനുഭവിച്ചവന്റേത് അത് മാത്രമാണ് ജീവിതം. കിനാവും കണ്ണീരും കൂടിക്കലര്‍ന്ന ജീവിതാനുഭവങ്ങള്‍ തന്നെയാണ് എന്റെ രചനകളില്‍ പ്രതിഫലിക്കുന്നത്. അനാഥാലയത്തിന്റെ അകത്തളങ്ങളില്‍ അനുഭവിച്ച കയ്‌പേറിയ ഓര്‍മ്മകളാണ് എന്റെ എഴുത്തിന് ശക്തി പകരുന്നത്...' തന്റെ ജീവിതവും എഴുത്തുവഴികളും വികാരാധീതനായി കെ.എസ്.രതീഷ് സദസ്യരുമായി പങ്കുവെച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെയാണ് കൂടിയിരുന്നവരത്രയും കേട്ടിരുന്നത്.
എഴുത്തുകാരനും വാഗ്മിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ മന്‍സൂര്‍ പള്ളൂര്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടം ദമാം ചാപ്റ്റര്‍ പ്രസിഡന്റ് മുജീബ് കൊയിലാണ്ടി സ്വാഗതമാശംസിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടത്തിന്റെയും സാഹിത്യ വിഭാഗമായ അക്ഷരമുറ്റത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി വിശദീകരിച്ചു.
നവോദയ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയംഗവും ലോകകേരള സഭാംഗവുമായ പ്രദീപ് കൊട്ടിയം പുറന്തോട് ഭേദിച്ച ആമയെ സദസ്സിന് പരിചയപ്പെടുത്തി. നിങ്ങള്‍ തരുന്ന സ്‌നേഹം എഴുത്തുവഴിയില്‍ തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവളാക്കി മാറ്റിയിരിക്കുന്നുവെന്ന് ലതിക അങ്ങേപ്പാട്ട് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കൊയിലാണ്ടി നാട്ടുക്കൂട്ടം വനിതാ വിംഗ് പ്രസിഡന്റ് ബാസിഹാന്‍ ശിഹാബ്, അക്ഷരമുറ്റം എഴുത്തുകാരി ജ്യോത്സ്‌ന എന്നിവരും ഇന്റര്‍നാഷനണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമാമിനെ പ്രതിനിധീകരിച്ച് സ്മിത ബാബുവും ലതിക അങ്ങേപ്പാട്ടിനെ പൊന്നാടയും മെമന്റോയും നല്കി ആദരിച്ചു.
മുഖ്യാഥിതി കെ.എസ്. രതീഷിനെ അധ്യക്ഷന്‍ മന്‍സൂര്‍ പള്ളൂര്‍ പൊന്നാടയും ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി, മുജീബ് കൊയിലാണ്ടി എന്നിവര്‍ ചേര്‍ന്ന് മെമന്റോയും നല്കി ആദരിച്ചു. പുറന്തോട് ഭേദിച്ച ആമയുടെ കവര്‍ ഡിസൈനറും അക്ഷരമുറ്റം അഡ്മിനുമായ പ്രമോദ് അത്തോളിയെ ലതിക അങ്ങേപ്പാട്ടും ഗിരിപ്രസാദും ചേര്‍ന്ന് പൊന്നാടയും മൊമെന്റൊയും നല്‍കി ആദരിച്ചു.
നൗഷാദ് അകോലത്ത് (നവോദയ സംസ്‌ക്കാരിക വേദി), ഷിജില ഹമീദ് (ഒ.ഐ.സി.സി), സജീഷ് പട്ടാഴി (നവയുഗം), എം.എ. ബഷീര്‍ (തനിമ സാംസ്‌കാരിക വേദി), ബിജു നീലേശ്വരം (നാടകവേദി), വര്‍ഗീസ് പെരുമ്പാവൂര്‍ (ഡബ്ല്യൂ.എം.എഫ്), സിന്ധു ബിനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അന്‍ഹാന്‍ ആസിഫ്, വിസ്മയ സജീഷ്, തന്മയ, ജെഫ്‌ലിന്‍ എന്നിവര്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തങ്ങളും സ്മിത ബാബു, ഗൗരീ നന്ദ, ദിവ്യ നവീന്‍, കല്യാണി ബിനു, ശിഹാബ് കൊയിലാണ്ടി, സജി വേലായുധന്‍, ബിനു കുഞ്ഞ് എന്നിവര്‍ ആലപിച്ച ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
ഗൗരീ നന്ദയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് സജീഷ് മലോല്‍, ആദര്‍ശ്, അഭിലാഷ്, കണ്ണന്‍, നസീര്‍ വി.സി, ശിഹാബ് ഇ.സി, ശ്രീജിത്ത്, വിനോദ് വെങ്ങളം, മുസ്തഫ പാവയില്‍, ജിനു, മച്ചാന്‍, മുത്തു, അസീസ് കൊയിലാണ്ടി, ശ്രീജിത്ത് കാവില്‍, വിജേഷ്, കണ്ണന്‍ രവി, സുബിന്‍ സുഭാഷ്, അക്ഷയ്, ഗോകുല്‍ കൃഷ്ണ, രഞ്ജിത് കെ.യു എന്നിവര്‍ നേതൃത്വം നല്‍കി. നിതിന്‍ കണ്ടംബേത്ത്, റൈനി എന്നിവര്‍ അവതാരകരായ ചടങ്ങിന് ബഷീര്‍ പയ്യോളി നന്ദി പറഞ്ഞു.
Related News