വാഷിങ്ടന്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റള്‍ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.
വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കിയാണ് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയത്. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യമുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമുള്‍പ്പെടെ അടിയന്തര നടപടികള്‍ അധികാരമേറ്റ ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ കുടിയേറ്റ നിയമം ഇന്ത്യയില്‍നിള്ള വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചേക്കും.
Related News