കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ മേളയായ 137ാമത് കാന്റണ്‍ മേള 2025 ഏപ്രില്‍ 15 മുതല്‍ മേയ് 5 വരെ ചൈനയിലെ ഗുവാങ്ഷൗയില്‍ നടക്കും. പുതിയഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും നൂതന ആശയ വിനിമയത്തിനും അവസരമൊരുക്കുന്ന കാന്റണ്‍ മേള, ലോകത്തെ മുഴുവന്‍ സംരംഭകരെയിും ആകര്‍ഷിക്കുന്ന ഒരു ആഗോള വേദിയാണ്. ബിസിനസുകള്‍ക്ക് അതുല്യമായ സാധ്യതകള്‍ നല്‍കുന്ന മേളയില്‍ 200-ലേറെ രാജ്യങ്ങളില്‍ നിന്നായി 246,000ലേറെ പേര്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തിരുന്നു.
കാന്റണ്‍ മേളയുടെ പ്രത്യേകതകള്‍:
ആധുനിക ഉല്‍പ്പന്നങ്ങളും മികച്ച ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്ന വേദി. വ്യാപാരികളെയും ഉല്‍പാദകരെയും വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള പങ്കാളികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള അവസരം മേള ഒരുക്കുന്നു. നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാകുന്നു എന്നതും മേളയുടെ പ്രത്യേകതയാണ്.
കാന്റണ്‍ മേളയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 200ലധികം ഇന്ത്യന്‍ വ്യവസായികള്‍ ഗോഖൈര്‍ പോലുള്ള ട്രാവല്‍ ഫസിലിറ്റേറ്റര്‍മാരുടെ സഹായത്താല്‍ മേളയില്‍ പങ്കെടുത്തിരുന്നു.
ഗോഖൈര്‍: ബിസിനസ് ട്രാവലിന്റെ വിശ്വസ്ത പങ്കാളി
വ്യവസായികള്‍ക്ക് വേണ്ടി യാത്രാ പരിപാടികള്‍ ഒരുക്കുന്നതില്‍ വര്‍ഷങ്ങളായി അനുഭവസമ്പത്തുള്ള ഗോഖൈര്‍, അതുനിറവേറ്റുന്നതില്‍ നൂതന സമീപനമാണ് സ്വീകരിച്ചു വരുന്നത്. ബിസിനസ് പരിപ്രേക്ഷ്യത്തില്‍ തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, യാത്രാ ക്രമീകരണം, താമസം, മേള രജിസ്‌ട്രേഷന്‍ എന്നീ സര്‍വീസുകള്‍ക്കു പുറമെ സമാന മനസ്‌കരായ വ്യവസായികളുമായി ബന്ധം സ്ഥാപിക്കാനുള്ള നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ചൈനീസ് ഭാഷയില്‍ പ്രാവീണ്യമുള്ള പ്രാദേശിക ഗൈഡുകളുടെ സാന്നിധ്യവും ഗോഖൈറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ലഭ്യമാണ്.
പുതിയ വിപണികള്‍ കണ്ടെത്താനും ആഗോള ബന്ധങ്ങള്‍ സ്ഥാപിക്കാനും കാന്റണ്‍ മേള 2025 അവസരമൊരുക്കും. ഗോഖൈറിന്റെ പ്രത്യേക ബിസിനസ് ട്രാവല്‍ പാക്കേജുകള്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹോയങ്ങളും വളറെ വേഗത്തില്‍ ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കും. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9526344987 നമ്പറില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.gokhair.com
ഫോട്ടോ: കഴിഞ്ഞ വര്‍ഷം മേളയില്‍ പങ്കെടുത്ത ഇന്ത്യന്‍ വ്യവസായ പ്രതിനിധികളുടെ സംഘം.
Related News