l o a d i n g

വേള്‍ഡ്

കുടിയേറ്റക്കാര്‍ക്ക് ഭീഷണിയുടെ സ്വരമയുര്‍ത്തി ട്രംപ്, ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Thumbnail

വാഷിങ്ടന്‍: കുടിയേറ്റക്കാര്‍ക്ക് ഭീഷണിയുടെ സ്വരമയുര്‍ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകള്‍ ആരംഭിക്കുമെന്നും മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞയ്ക്കു മുന്‍പായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ പ്രഖ്യാപനം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്. യു.എസ് സമയം ഉച്ചക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30) രാജ്യത്തിന്റെ 47ാംമത് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത വാഷിംങ്ടണിലെ യു.എസ് കാപ്പിറ്റോളിന്റെ പടിഞ്ഞാറ് മുന്‍വശത്തുള്ള റോട്ടന്‍ഡ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.

രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും, ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവര്‍ത്തിച്ചു പരിഹരിക്കുമെന്നും. അതിര്‍ത്തികളിലെ കടന്നുകയറ്റം അവസാനിപ്പിക്കുമെന്നും വാഷിങ്ടന്‍ അരീനയിലെ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു. സ്ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സര്‍ക്കാര്‍ ആയിരുന്നെന്നും ആരോപിച്ചു.

സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ വകുപ്പിന്റെ ചുമതലയുള്ള വ്യവസായിയുമായ ഇലോണ്‍ മസ്‌കും ട്രംപിനൊപ്പം വേദി പങ്കിട്ടു. നടന്‍ ജോണ്‍ വോയ്റ്റ്, സംഗീതജ്ഞന്‍ കിഡ് റോക്ക് തുടങ്ങിയ സെലിബ്രിറ്റികളും വേദിയിലുണ്ടായിരുന്നു. കടുത്ത തണുപ്പിലും ട്രംപിനു പിന്തുണയുമായി ആയിരങ്ങളാണ് എത്തിയത്.
ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകള്‍ ആദ്യ ദിവസം തന്നെ ട്രംപ് ഇറക്കിയേക്കും. എണ്ണഖനനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന വിഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ രക്ഷിക്കണമെന്നാണഅ റാലിയില്‍ ട്രംപ് പറഞ്ഞത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025