റിയാദ്: സംഗീതജ്ഞന്‍ എ.ആര്‍. റഹ്‌മാന്‍ നേതൃത്വം നല്‍കുന്ന സംഗീത കച്ചേരിക്ക് റിയാദ് വേദിയാകുന്നു. എ.ആര്‍. റഹ്‌മാന്‍ ആദ്യമായി റിയാദില്‍ ഒരുക്കുന്ന സംഗീത വിരുന്ന് ഫെബ്രുവരി 21ന് ദഹിയത് നമറിലെ ജബല്‍ അജ്യാദ് റോഡിലെ ഡി.ഐ.ആര്‍.എ.ബി. പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
'എആര്‍ റഹ്‌മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്' എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ പ്രഖ്യാപനം റിയാദ് ക്രൗണ്‍ പ്ലാസയില്‍ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി എആര്‍ റഹ്‌മാന്‍ സദസ്സുമായി സംവദിച്ചു. അഭിഷേക് ഫിലിംസ്, വൈറ്റ് നൈറ്റ്സ് എന്നിവരാണ് പരിപാടിയുടെ പ്രൊമോട്ടര്‍മാര്‍. വിഷ്വലൈസ് ഇവന്റ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
റിയാദില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ഏഷ്യന്‍ സംഗീത പരിപാടിയായി എആര്‍ റഹ്‌മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്' മാറുമെന്ന് സംഘാടകരായ സെന്തില്‍ വേലവന്‍, വേലു സി.ആര്‍, ഹൈഫ, നിതിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ ഐതിഹാസിക സംഗീതത്തിലൂടെ ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന്റെ പാരമ്പര്യവും ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകളുടെ ഒരു വലിയ ശേഖരവുമുള്ള എ.ആറിന് റിയാദില്‍ നടക്കുന്ന തന്റെ ആദ്യ കച്ചേരിയിലേക്ക് രാജ്യത്തുടനീളവും പുറത്തും നിന്ന് ആയിരക്കണക്കിന് ആരാധകരെ ആകര്‍ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മഹത്തായ ഇവന്റ് റഹ്‌മാന്റെ കാലാതീതമായ കലാവൈഭവത്തെ ആഘോഷിക്കുക മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു വിനോദാനുഭവമായിരിക്കും സമ്മാനിക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. അറബ് ചലച്ചിത്ര മേഖലയിലും പ്രതിഭ തെളിയിച്ച സംഗീതജ്ഞനാണ്.
Related News