l o a d i n g

സാംസ്കാരികം

സിനിമയില്‍ മുന്നേറാന്‍ സാങ്കേതിക വിദ്യയിലെ അറിവ് അനിവാര്യം: സിബി മലയില്‍

Thumbnail

കൊച്ചി: പുത്തന്‍ സാങ്കേതിക വിദ്യയില്‍ കൃത്യമായ അറിവു നേടുന്നവരാണ് ഇന്ന് സിനിമയില്‍ മുന്നേറുന്നതെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. സാങ്കേതിക വിദ്യയുടെ സമകാലിക വിവരങ്ങളില്‍ അറിവു നേടുക അതിപ്രധാനമാണ്. സിനിമയുടെ വിവിധ മേഖലകളിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ ഇത്തരം പരിശീലനത്തിന് ഉചിതമായ സ്ഥാപനങ്ങള്‍ തന്നെ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ സ്വപ്നവുമായി നടന്ന തന്നെപ്പോലുള്ള പഴയ തലമുറയ്ക്ക് ഇതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കേരള മീഡിയ അക്കാദമി പോലുള്ള പല സ്ഥാപനങ്ങളും ഇതിന് സൗകര്യമൊരുക്കുന്നുവെന്നത് സന്തോഷകരമാണ്. മുമ്പ് സിനിമയില്‍ വന്ന് വര്‍ഷങ്ങളെടുത്ത് ഇത്തരം കാര്യങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാത്തിനും വേഗം കൂടിയ കാലത്ത് ഇത് പ്രായോഗികമല്ല. എം.ടിയെ പോലെ മഹാനായ എഴുത്തുകാരന്റെ ആത്മകഥാംശമുള്ള സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിന്റെ ഉദ്ഘാടനം 'ഫെമിനിച്ചി ഫാത്തിമ' സിനിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദ് നിര്‍വഹിച്ചു. ഫെമിനിച്ചി ഫാത്തിമ പോലൊരു ചെറിയ സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലഭിച്ച സ്വീകാര്യത ചലച്ചിത്രകാരന്‍ എന്ന നിലയിലുള്ള തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ഫാസില്‍ മുഹമ്മദ് പറഞ്ഞു. ശബ്ദത്തിന്റെ സാധ്യതകള്‍ പരമാവധി തന്റെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഫെമിനിച്ചി ഫാത്തിമയുടെ സ്വീകാര്യതയ്ക്കു പിന്നില്‍ ശബ്ദത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കാദമിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുമെന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്നും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തുടര്‍ പഠനത്തിനുള്ള അവസരങ്ങള്‍ക്ക് വഴി ഒരുക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. ചടങ്ങിന് മുന്നോടിയായി എം.ടി അനുസ്മരണം നടന്നു.

കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോര്‍ഡിനേറ്റര്‍ പ്രതാപ്, പ്രതിനിധി ആശ മാത്യു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍ സതീഷ് കുമാര്‍, അക്കാദമി അധ്യാപകരായ ബിജു എം.ജി, വിനീത വി.ജെ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025