ജറൂസലേം: ഇസ്രായേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സുരക്ഷ കാബിനറ്റിന്റെ അംഗീകാരം. അന്തിമ അംഗീകാരം സമ്പൂര്‍ണ കാബിനറ്റിന്റേതാണ്. കാബിനറ്റിന്റെ മുന്നിലെത്തുന്ന കരാറിന് അംഗീകാരം ലഭിച്ചാല്‍ ഞായറാഴ്ചയോടെ കരാര്‍ പ്രാബല്യത്തില്‍ വന്നേക്കും. അന്നുതന്നെ ബന്ദി കൈമാറ്റവും ഉണ്ടായേക്കും.
കരാറിലെ ചില വ്യവസ്ഥകള്‍ക്കെതിരായ ഹരജികള്‍ ഇസ്രായേല്‍ േൈഹക്കാടതിയിലുണ്ട്. എന്നാല്‍, ഇത് കരാറിന് തടസ്സമാകില്ലെന്നാണ് സ്രൂചന. സുരക്ഷ കാബിനറ്റും സമ്പൂര്‍ണ മന്ത്രിസഭയും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ നിലവിലെ പദ്ധതിപ്രകാരം തന്നെ ബന്ദികളുടെ മോചനം നടക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
15 മാസത്തെ വിനാശകരമായ യുദ്ധത്തിന്റെ ഒടുവിലാണ് അമേരിക്കയുടെയും ഖത്തിറിന്റെയും ഈജിപ്തിന്റെയും ഇടപെടലിലൂടെ കരാര്‍ രൂപപ്പെട്ടിട്ടുള്ളത്. യുദ്ധത്തില്‍ 45,000ലേറെ പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related News