l o a d i n g

കായികം

ഗോകുലം കേരള നാംധാരി എഫ്.സിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു

Thumbnail

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ജയം തേടി സ്വന്തം തട്ടകത്തിലിറങ്ങിയ ഗോകുലം കേരളക്ക് നിരാശ. നാംധാരി എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. തുടര്‍ ജയങ്ങളുടെ ആത്മാ വിശ്വാസത്തിലിറങ്ങിയ ഗോകുലത്തിനെതിരേ ആദ്യ 20 മിനുട്ടുനുള്ളില്‍ തന്നെ നാംധാരി രണ്ട് ഗോള്‍ ലീഡെടുത്തു. 15ാം മിനുട്ടില്‍ മുന്നേറ്റ താരം മന്‍വീര്‍ സിങ്ങാണ് ആദ്യം ഗോകുലം വലകുലുക്കിയത്. തൊട്ടു പിറകെ 19ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നാംധാരി രണ്ടാം ഗോളും കണ്ടെത്തി. ആദ്യ പകുതി രണ്ട് ഗോള്‍ ലീഡോടെ അവസാനിപ്പിക്കാനും ഇതോടെ സന്ദര്‍ശകര്‍ക്കായി.

ഗോള്‍ തിരിച്ചടിക്കാനുറച്ച് രണ്ട് മാറ്റങ്ങളുമായാണ് ഗോകുലം രണ്ടാം പകുതിക്കിറങ്ങിയത്. മാര്‍ട്ടിന്‍ ചാവസിനെ പിന്‍വലിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിജിതിനെയും രാഹുല്‍ രാജിനെ പിന്‍വലിച്ച് അദാമ നിയാനെയുമാണ് ഗോകുലം കളത്തിലിറക്കിയത്. എന്നാല്‍ ലക്ഷ്യം കാണാന്‍ ആതിഥേയര്‍ക്കായില്ല. 70ാം മിനുട്ടില്‍ സലാം രഞ്ജന്‍ സിങ്ങിനെ പിന്‍വലിച്ച് വി.പി സുഹൈറിനെയും ഗോകുലം കളത്തിലെത്തിച്ചു. തുടര്‍ന്നും ആക്രമണങ്ങളുമായി ഗോകുലം കളം നിറഞ്ഞെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

ജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി നാംധാരി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം. അടുത്ത ഹോം മത്സരത്തില്‍ ജനുവരി 24 നു ഗോകുലം ഇന്റര്‍ കാശി എഫ് സിയെ നേരിടും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025