മനാമ: കോഴിക്കോട് സര്‍വീസ് നിര്‍ത്തിയും കൊച്ചി സര്‍വീസ് വെട്ടിക്കുറച്ചും ഗള്‍ഫ് എയര്‍ കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കുറവ് വരുത്തുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ച്ച് 29 വരെക്കു മാത്രമാണ് മനാമ-കോഴിക്കോട് ബുക്കിംഗ് സ്വീകരിക്കുന്നുള്ളൂ. കൊച്ചിയിലേക്ക് ആഴ്ചയില്ഡ നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് ഏപ്രില്‍ 6 മുതല്‍ മൂന്നുദിവസമാക്കിയാണ് കുറക്കുന്നത്.
കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസേനയുണ്ടായിരുന്നു സര്‍വീസ് കഴിഞ്ഞ നവംബര്‍ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് നാലു ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വിസ് പൂര്‍ണ്ണമായി നിര്‍ത്തുന്നത്.
ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബര്‍ 27 മുതല്‍ കുറവ് വരുത്തിയിരുന്നു. എക്കണോമി ക്ലാസ്സില്‍ 23+23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ആയും എക്കണോമി ക്ലാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയായും ഫെ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോ ആക്കിയും മാറ്റിയിരുന്നു.
Related News