l o a d i n g

കായികം

മാഡ്രിഡ് എഫ്‌സി ടൂര്‍ണമെന്റിന് വ്യാഴാഴ്ച്ച തുടക്കം

Thumbnail

ദമാം: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബായ മാഡ്രിഡ് എഫ്‌സി സംഘടിപ്പിക്കുന്ന ഇലവന്‍സ് ഫുട്‌ബോള്‍ മേളക്ക് വ്യാഴാഴ്ച്ച ദമാം വിന്നേഴ്‌സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. യൂണിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി മുഖ്യ പ്രയോജകരാവുന്ന മേളയില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും. മേളയുടെ ലോഗോ പ്രകാശനവും ഫിക്സചര്‍ ക്രമീകരണവും ദമാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

യൂണിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി സി ഐ ഒ & എം ഡി അബ്ദുല്‍ മജീദ് ബദറുദീന്‍ ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂരിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ലോക ജന മനസ്സുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിന് ലഭിച്ച സ്വീകാര്യത മറ്റൊരു കായിക വിനോദത്തിനും ലഭിച്ചിട്ടില്ലെന്ന് ബദറുദ്ദീന്‍ പറഞ്ഞു. ഒരു രാജ്യത്തെ സാമ്പത്തിക സാമൂഹിക പുരോഗതിയിലെത്തിക്കാന്‍ ഫുട്‌ബോള്‍ എന്ന ലോകോത്തര കായിക വിനോദത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഹ്ല ഓപ്പറേഷന്‍ മാനേജര്‍ മഹ്റൂഫ് ബാബു പുതുക്കുടി, ദാറു അസിഹ ഓപ്പറേഷന്‍ മാനേജര്‍ സുധീര്‍, സകീര്‍ വള്ളക്കടവ്, ലിയാഖത്ത് കരങ്ങാടന്‍ , ഡിഫ ആക്ടിംഗ് സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂര്‍, മുജീബ് കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിസര്‍ ക്രമീകരണത്തിന് ഡിഫ ടെക്‌നിക്കല്‍ കമ്മറ്റി ആക്ടിങ് ചെയര്‍മാന്‍ റാസിഖ് വള്ളിക്കുന്ന്, മാഡ്രിഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷുകൂര്‍ ആലുങ്ങല്‍, ഫൈസല്‍ മണലൊടി എന്നിവര്‍ നേതൃത്വം നല്‍കി. ടീം ജഴ്‌സി യൂസുഫ് പുള്ളാടന്‍, അദ്‌നാന്‍ വെള്ളരിക്കല്‍ വളണ്ടിയര്‍ ജഴ്‌സി ഹസ്സന്‍ കൂട്ടിലില്‍ എന്നിവരും പ്രകാശനം നിര്‍വ്വഹിച്ചു. മാഡ്രിഡ് എഫ് സി പ്രസിഡന്റ് നാസര്‍ വെള്ളിയത്ത് ബദറുദീന്‍ അബ്ദുല്‍ മജീദിനെ പൊന്നടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് ചെയര്‍മാന്‍ സഫീര്‍ മണലൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്ബര്‍ വയനാട് സ്വാഗതവും ട്രഷറര്‍ അനസ് പരംബത്ത് നന്ദിയും പറഞ്ഞു. ഫ്രീസിയ ഹബീബ് അവതാരകയായിരുന്നു. മാഡ്രിഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹാരിസ് നീലേശ്വരം , ജാബിര്‍ താഴഞ്ചേരി, മുനീര്‍ താനാളൂര്‍ ഹിജാസ്, നൗഫല്‍ മുള്ളന്‍ കുഴി ,കരീം കൊളപ്പുറം ,സിദ്ദീഖ് സദാഫ്‌ക്കോ , ബിനാന്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വ്യാഴായ്ച്ച നടക്കുന്ന ആദ്യമത്സരത്തില്‍ അഡിഡാ എഫ് സി കോബാര്‍ കോര്‍ണിഷ് സോക്കറുമായും രണ്ടാമത്തെ മത്സരത്തില്‍ ജുബൈല്‍ എഫ്.സി മലബാര്‍ യുണൈറ്റഡ് എഫ് സിയുമായും ഏറ്റുമുട്ടും.

പടം : മാഡ്രിഡ് എഫ്‌സി ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം അബ്ദുല്‍ മജീദ് ബദറുദീന്‍ ഷമീര്‍ കൊടിയത്തൂരിന് നല്‍കി നിര്‍വ്വഹിക്കുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025