ദമാം: ദമാമിലെ കൊയിലാണ്ടി നാട്ടുക്കൂട്ടം അക്ഷരമുറ്റം സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം ഈ വരുന്ന പതിനേഴാം തിയ്യതി വെളളിയാഴ്ച വൈകിട്ട് ആറര മണിക്ക് ദമാം തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എഴുത്തുകാരിയും ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ടിന്റെ പുറന്തോട് ഭേദിച്ച ആമ, എന്ന രണ്ടാമത്തെ ചെറുകഥാ സമാഹാരമാണ് പ്രകാശനത്തിനൊരുങ്ങുന്നത്. യുവസാഹിത്യകാരന്‍ കെ.എസ് രതീഷ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്ന് കൊയിലാണ്ടി നാട്ടുകൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി, പ്രസിഡന്റ് എന്‍.ഇ. മുജീബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സജീഷ് മലോല്‍, പ്രമോദ് അത്തോളി, നിതിന്‍ കണ്ടംബേത്ത്, ലതിക അങ്ങേപ്പാട്ട്, ഗിരിപ്രസാദ്, റെനി എന്നിവര്‍ അറിയിച്ചു.
Related News