ജിദ്ദ: ഗൂഗിളിസ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിവരുന്ന സലാമ ഗൂഗിളിസ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച ബാവാദിയിലുള്ള അല്‍ മഹര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. 17 വയസ്സുള്ള കുട്ടികളുടെ വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ സ്‌കൂള്‍ പാക്കിസ്ഥാന്‍ സ്‌കൂള്‍ പോരാട്ടമാണ് ശ്രദ്ധേയമായിട്ടുള്ളത്. ആവേശകരമായ സെമിഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്‍ഡോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും (3-2), ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മവാരിദ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും (2-0) പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
14 വയസ്സ് ഉള്ള കുട്ടികളുടെ ഫൈനലില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മില്‍ ഏറ്റുമുട്ടും. ആവേശകരമായ സെമിഫൈനലില്‍ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ ഫൈസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും (2-1), ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും പെനാല്‍റ്റി ഷൂടൗട്ടില്‍ (5-4) പരാജയപ്പെടുത്തി.
12 വയസ്സ് വിഭാഗം ഫൈനലില്‍ ആഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളും ഇന്‍ഡോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മിലാണ് മത്സരം. ആവേശകരമായ സെമിഫൈനലില്‍ ഇന്‍ഡോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ ഇന്‍ഡോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മക്കയെയും (3-2), ആഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും പെനാല്‍റ്റി ഷൂടൗട്ടില്‍ (5-4) പരാജയപ്പെടുത്തി.
ജിദ്ദയില്‍ ഇതുവരെ കാണാത്ത ഇന്ത്യ ഇന്റനാഷണല്‍ സ്‌കൂളും പാക്കിസ്ഥാന്‍ ഇന്റനാഷണല്‍ സ്‌കൂളും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഗൂഗിളിസ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
Related News