ജീവിതത്തില്‍ വിജയിക്കാന്‍ വിദ്യഭ്യാസം പോലെ വെടുപ്പും വേണം. വൃത്തിയും വെടുപ്പും നടപ്പും ഇരിപ്പും ഒരോരുത്തരേയും അടയാളപ്പെടുത്തുന്നതില്‍ ഒത്തിരി പങ്കുവഹിക്കുന്നുണ്ട്. കര്‍ഷകനേയും കച്ചവടക്കാരനേയും സാധണക്കാനേയും പോലീസുകാരനേയും മുസ്ല്യാരേയും പൂജാരിയേയും ഫാദറേയും തുടങ്ങി സമൂഹത്തിലെ ഒരോരുത്തരുടേയും മേല്‍ വിലാസമാണ് വസ്ത്രം. നിങ്ങള്‍ ആര് ഒരപരിചതന്റെ മൗനമായ ചോദ്യത്തിനുള്ള വാചാലമായ മറുപടിയാണ് വസ്ത്രം!
''നാം വസ്ത്രം ധരിക്കുന്ന വിധത്തിന് നമ്മള്‍ കണ്ടുമുട്ടുന്ന ആളുകളുടെമേല്‍ ശ്രദ്ധേയമായ ഒരു സ്വാധീനമുണ്ട്, അവര്‍ നമ്മോട് എങ്ങനെ ഇടപെടുന്നു എന്നതിനെ അത് ബാധിക്കുകയും ചെയ്യുന്നു' (ദഡ്രെസ്സ് ഫോര്‍ സക്സെസ്സ്). വി : ഖുര്‍ആന്‍ വസ്ത്രം അനുഗ്രഹാമാണെന്ന് എടുത്ത് പറഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടാന്‍ ഇക്കാര്യങ്ങളൊക്കെ ആഴത്തില്‍ ആലോചിച്ചാല്‍ മതി.
പല കുറവുകള്‍ നമുക്കുണ്ടെങ്കിലും നന്നായി വസ്ത്രം ധരിച്ചാല്‍ ആരും ഒന്ന് ശ്രദ്ധിക്കുകയും നമുക്ക് ആത്മവിശ്വാസം കിട്ടുകയും ചെയ്യും. മനസ്സിനകത്തെ അടുക്കും ചിട്ടയും നിര്‍മ്മലതയും വ്യക്തമാക്കുന്നതാണ് വസ്ത്രം. ജോലിയില്‍ വസ്ത്രധാരണത്തിന് പല പങ്കുമുണ്ട്. നാം സംസാരിച്ച് തുടങ്ങുന്നതിന് മുമ്പേ നമ്മെ കുറിച്ച് വസ്ത്രം വിസ്തരിച്ച് കൊടുക്കും. അതുകൊണ്ട് വ്യക്തിത്വത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റ് സ്മാര്‍ട്ടാണ്. ഇന്‍സര്‍ട്ട്, ടൈ, സ്യൂട്ട് ഇതെല്ലാം അരോചകമായി കാണാതെ അവസരോചിതമായി ധരിച്ചിരിക്കണം. നല്ല ലുക്കുണ്ടെങ്കില്‍ ലക്ക് നിങ്ങളെ തേടിയെത്തും.
'മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. മറ്റുള്ളവരുടെ മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാം. വ്യക്തിത്വം പ്രതിഫലിപ്പിക്കാനും മറ്റുള്ളവരുടെ മതിപ്പ് നേടിയെടുക്കാനും സാധിക്കും. ചില സ്ഥലങ്ങളില്‍ ശ്രദ്ധിക്കപ്പെടാനും അവസരങ്ങള്‍ ലഭിക്കാനും വരെ വസ്ത്രധാരണം സഹായിക്കും.
'മികച്ച വസ്ത്രധാരണം നമ്മുടെ ജീവിതത്തിനും പോസിറ്റീവിറ്റി പകരും ' [Psychology ] കുത്തില്ലാത്ത കളറും വര്‍ക്കും അത്തറും തുടങ്ങിയ അലങ്കാരങ്ങള്‍ ആര്‍ഭാടങ്ങളായി കാണരുത്. വസ്ത്രം വൃത്തിയുള്ളതാക്കാന്‍ ശ്രമിക്കുന്ന പലരും ഇസ്തിരിയിടാന്‍ മടിക്കുന്നു. ഇത് രണ്ടും ചെയ്യുന്നവര്‍ സുഗന്ധം മാറ്റി നിര്‍ത്തുന്നു.
പുഷ്പത്തിന് മധുവും ചന്തവും ചൂരും ചേരുമ്പോഴാണ് ചിത്രശലഭങ്ങളും മനുഷ്യരും മുത്താറും മണക്കാറും പറിക്കാറുമുള്ളത്.
ഏതെങ്കിലുമൊന്നിന്റെ കുറവ് അതിന്റെ ആസ്വാദ്യത കുറക്കുന്നു.
സുഗന്ധം ഊര്‍ജ്ജ സ്രോതസ്സു കൂടിയാണ്. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്ധം 'അഗര്‍വുഡ്' (ഊദ്) ആണ്. അതിന്റെ മണത്തിലല്ല കാര്യം ഔഷധ വീര്യത്തിലാണ്. അരോമാറ്റിക് തെറാപ്പി എന്നൊരു ശാസ്ത്ര ശാഖ തന്നെയുണ്ട്. അത് കൊണ്ട് അല്പം വിലകൊടുത്താലും നാച്വറല്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുഹമ്മദ് നബി (സ) പഠിപ്പിച്ച ഒരു പവിത്രമായ പുണ്യമാണ് സുഗന്ധോപയോഗം.
അതിന് പണംമുടക്കല്‍ നഷ്ടമേയല്ല. മൊബൈലുണ്ടെങ്കിലും വാച്ച് പുരുഷന് പെരുമ തന്നെയാണ്. ചവിട്ടി നടക്കുന്നതാണെങ്കിലും ചെരിപ്പും ഷൂവും ശ്രദ്ധിക്കപ്പെടും. വളരെ വൃത്തിയും മതിപ്പും ആഭാസകരമല്ലാത്ത മോഡലും ആകണം. പേഴ്‌സ് പോക്കറ്റിലാണെങ്കിലും പലപ്പോഴും പുറത്തേക്കെടുക്കേണ്ടി വരും. പഴയതും കീറിപ്പറിറഞ്ഞതുമാണെങ്കില്‍ അത് നമ്മെ നാറ്റിക്കും, മറക്കണ്ട.
ഒരോ നല്ല ശീലങ്ങള്‍ക്കും അതിന്റേതായ നേട്ടങ്ങള്‍ കിട്ടി കൊണ്ടിരിക്കും. രോഹനും അതുലിനും സഞ്ജയിനും ഒരേ സ്ഥാപനത്തില്‍ ജോലി കിട്ടി. ആദ്യ ശമ്പളവുമായി സഞ്ജയും രോഹനും നഗരത്തിലെ മുന്തിയ റസ്റ്ററന്റില്‍ ഡിന്നറിനു പോയി. അതുല്‍ പോയത് ഷോപ്പിങ്ങിനും. കുറേ ഫോര്‍മല്‍ ഷര്‍ട്ടുകള്‍ വാങ്ങിയെത്തിയ അതുല്‍വൃത്തിയായി ഓഫിസിലെത്തുന്നതു ശീലമാക്കി.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കമ്പനിക്ക് വലിയൊരു വിദേശ പ്രോജക്ട് കിട്ടി. ബോസിനൊപ്പം വിദേശത്ത് മീറ്റിങ്ങിനു പോകാന്‍ നറുക്കു വീണത് അതുലിന്! വിദേശയാത്രയ്ക്കു ശേഷം അതുല്‍ ജോലിയില്‍ കൂടുതല്‍ മിടുക്കനായി. മാസങ്ങള്‍ക്കുള്ളില്‍ പ്രമോഷനുമായി. നമ്മള്‍ പോലുമറിയാതെ ഭാവിയെ മാറ്റി മറിക്കാന്‍ വസ്ത്രധാരണത്തിലൂടെ കഴിയുമെന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്.
-മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
Related News