ഫോര്‍ട്ട്കൊച്ചി: നാല്‍പത് വര്‍ഷത്തെ മുറവിളിക്ക് ശേഷം കുമ്പളങ്ങി ദ്വീപിനെ പെരുമ്പടപ്പ് കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി. ഒരു നിവേദനം പോലും സമര്‍പ്പിക്കാത്ത പെരുമ്പടപ്പ്കാര്‍ക്ക് കുമ്പളങ്ങിക്കാര്‍ നേടിയെടുത്ത പാലത്തിന്റെ ഒരറ്റം എന്തിന് നല്‍കണമെന്നായി കുമ്പളങ്ങിക്കാര്‍. അത് കൊണ്ട് പാലത്തിന്റെ രണ്ടറ്റവും കുമ്പളങ്ങിയില്‍ തന്നെ വേണമെന്ന് ദ്വീപ് നിവാസികള്‍ നിലപാടെടുത്തു.
പെരുമ്പടപ്പുകാരെ ശത്രു രാജ്യമായി കരുതിയിരുന്ന കുമ്പളങ്ങിക്കാരുടെ ഈ നിലപാട് മൂലം പാലം പണി പിന്നെയും അഞ്ച് വര്‍ഷം കൂടി വൈകി.
കുമ്പളങ്ങിക്കാരനായ പ്രൊഫ. കെവി തോമസ് മാസ്റ്റര്‍ എഴുതിയ 'എന്റെ കുമ്പളങ്ങി കഥകള്‍ ' എന്ന കൃതി വായനയില്‍ ഹാസ്യത്തിന്റെ പുതിയ ചക്രവാളം തീര്‍ത്തുകൊണ്ട് പുറത്തിറങ്ങി.
ഫോര്‍ട്ട്കൊച്ചി ഡേവിഡ് ഹാളില്‍ നടന്ന ചടങ്ങില്‍ എംഎ ബേബി പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റെ കഥ അതിന്റെ സാംസ്‌കാരിക തനിമ ചോര്‍ന്നു പോകാതെ സൂക്ഷ്മാശംങ്ങള്‍ വരെ ചേര്‍ത്തെഴുതാന്‍ തോമസ് മാഷിന് കഴിഞ്ഞുവെന്ന് ബേബി പറഞ്ഞു. വായനയെ ലോകതലങ്ങളിലേക്കുയര്‍ത്താന്‍ ഇതിലെ ഹാസ്യാത്മകമായ വരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചടങ്ങില്‍ കെ. ജെ മാക്‌സി എംഎല്‍എ അധ്യക്ഷത വഹിച്ചു. വേണു രാജമണി, സണ്ണിക്കുട്ടി എബ്രഹാം, മുന്‍ എംഎല്‍. എ ഡോമിനിക് പ്രസന്റേഷന്‍, കൊച്ചി പ്രസ്സ് ക്ലബ് പ്രസിഡന്റ് വി. പി ശ്രീലന്‍ എന്നിവര്‍ പ്രസംഗിച്ചു. തോമസ് മാഷ് സ്വാഗതവും ഷാജി പ്രണത നന്ദിയും പറഞ്ഞു.
Related News