ദമാം:അതുല്യ ഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു, ദമാമിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ 'മെഹ്ഫില്‍ ' മുഹമ്മദ് റാഫി അനുസ്മരണം സംഘടിപ്പിച്ചു. റോസ്ഗാര്‍ഡനില്‍ നടത്തിയ അനുസ്മരണ പരിപാടി ഷബീര്‍ ചാത്ത മംഗലം ഉദ്ഘാടനം ചെയതു. മെഹ്ഫില്‍ പുതിയ ലോഗോ പ്രകാശനം ജംഷാദ് കണ്ണൂര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മുഹമ്മദ് റഫി അനുസ്മരണവും ഓര്‍മയിലെ റാഫി ഗാനങ്ങളും നടന്നു. അതുല്യനായ പാട്ടുകാരനും, ഇന്ത്യയെ സംഗീതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ മികച്ചൊരു വ്യക്തിത്വവും ആയിരുന്നു മുഹമ്മദ് റഫി എന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഹാഷിം യൂനുസ് കായംകുളം പറഞ്ഞു. അസ്ലം പാറാല്‍, യൂനുസ് തിരുവനന്തപുരം, മെഹബൂബ് കൊടുങ്ങല്ലൂര്‍, ഹാഷിം യൂനുസ് ഗാനങ്ങള്‍ ആലപിച്ചു. ആഷിഫ് കൊല്ലം അധ്യക്ഷനും സഈദ് ഹമദാനി അവതാരകനും ആയിരുന്നു.
Related News