l o a d i n g

കായികം

ജിദ്ദ വീണ്ടും എല്‍ ക്ലാസിക്കോക്ക് സാക്ഷ്യം വഹിക്കുന്നു

മുനീര്‍ വാളക്കുട

Thumbnail

ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നായ എല്‍ ക്ലാസിക്കോക്ക് ജിദ്ദ വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. കിംങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഞായറാഴ്ച നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലിലാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ ഏറ്റുമുട്ടുന്നത്. 1982 ലാണ് സൂപ്പര്‍ കോപ്പ ഡി എസ്പാന എന്ന പേരിലും അറിയപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ തുടക്കം. ലാലിഗയിലെയും കോപ്പ ഡെല്‍റേയിലെയും ചാമ്പ്യന്മാര്‍ മാത്രമായിരുന്നു 2019 വരെ ഈ ടൂര്‍ണമെന്റില്‍ മത്സരിച്ചിരുന്നത്. പിന്നീട് ആ ടൂര്‍ണമെന്റുകളിലെ രണ്ടാംസ്ഥാനക്കാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ മത്സരങ്ങള്‍ നടക്കുന്നത് സൗദിഅറേബ്യയിലാണ്. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, റിയല്‍ മല്ലോര്‍ക്ക, അത്ലറ്റിക് ബില്‍ബാവോ എന്നീ ക്ലബ്ബുകളാണ് ഇത്തവണ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മാറ്റുരച്ചത്. ബാഴ്‌സലോണയും അത്ലറ്റിക് ബില്‍ബാവോയും തമ്മിലായിരുന്നു ആദ്യമത്സരം. ആവേശകരമായ പോരാട്ടത്തില്‍ ബാഴ്‌സലോണ രണ്ട് ഗോളിന്റെ ആധികാരിക വിജയം നേടി. പതിനേഴാം മിനിറ്റില്‍ ഗാവിയും അമ്പത്തിരണ്ടാം മിനിറ്റില്‍ പുത്തന്‍ താരോദയം ലാമിന്‍ യമാലും കാറ്റലന്മാര്‍ക്ക് വേണ്ടി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ ബില്‍ബാവോ താരങ്ങള്‍ ബാഴ്‌സലോണയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് സ്‌പെയിനിന്റെയും അത്ലറ്റിക്കോയുടെയും സൂപ്പര്‍താരം നിക്കോ വില്യംസിനെയും കൂട്ടരെയും നിരാശയിലാക്കി.

രണ്ടാം മത്സരത്തില്‍ മികച്ച പോരാട്ടവീര്യം കാഴ്ച വെച്ച മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് റയല്‍ മാഡ്രിഡ് കലാശപ്പോരിന് ടിക്കറ്റ് കരസ്ഥമാക്കിയത്. എംബാപ്പയും ബെല്ലിംഗ്ഹാമും റോഡ്രിഗോയുമടങ്ങുന്ന റയലിന്റെ സൂപ്പര്‍ നിരയ്‌ക്കെതിരെ, മല്ലോര്‍ക്കയുടെ പ്രതിരോധനിര മത്സരത്തിന്റെ മുക്കാല്‍ ഭാഗത്തോളം പിടിച്ചുനിന്നു. എന്നാല്‍ അറുപത്തിമൂന്നാം മിനിറ്റില്‍ ഇംഗ്ലീഷ്താരം ജൂഡ് ബെല്ലിംഗ്ഹാം റയലിനു വേണ്ടി വല കുലുക്കി. ഇഞ്ച്വറിടൈമില്‍ മല്ലോര്‍ക്കയുടെ സ്ലോവാക്യന്‍ പ്രതിരോധതാരം മാര്‍ട്ടിന്‍ വില്‍ജെന്റിന്റെ സെല്‍ഫ് ഗോള്‍ പിറന്നതോടെ മല്ലോര്‍ക്കയുടെ പ്രതീക്ഷകള്‍ കൈവിട്ടു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ റയലിനു വേണ്ടി ബ്രസീലിയന്‍ താരം റോഡ്രിഗോയും ലക്ഷ്യം കണ്ടതോടെ ആധികാരിക വിജയമായിട്ടായിരുന്നു റയല്‍ മൈതാനം വിട്ടത്. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ' എല്‍ ക്ലാസിക്കോ ' ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ഹരമാണ്. കാലങ്ങളെത്ര കഴിഞ്ഞാലും ഇരു ക്ലബ്ബുകളിലും ഏത് വലിയ താരങ്ങള്‍ വന്നു പോയാലും അവര്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് എപ്പോഴും യുദ്ധത്തിന്റെ വീര്യവും ആവേശവുമാണ്. റയലും ബാഴ്‌സയും തന്നെയായിരുന്നു കഴിഞ്ഞ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത്. അന്ന് റയല്‍ 4-1നാണ് ബാഴ്‌സയെ തകര്‍ത്ത് വിട്ടത്. അതിനുശേഷം കഴിഞ്ഞ ഒക്ടോബറില്‍ ലാലിഗയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഈ ടൂര്‍ണമെന്റില്‍ ബാഴ്‌സലോണക്ക് തന്നെയാണ് ആധിപത്യം. അവര്‍ പതിനാല് തവണ കിരീടം ചൂടിയപ്പോള്‍ പതിമൂന്ന് തവണ ചാമ്പ്യന്മാരായി റയല്‍ തൊട്ടുപിന്നിലുണ്ട്. അത്‌ലറ്റിക് ബില്‍ബാവോയും ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയും മൂന്ന് തവണ ചാമ്പ്യന്മാരായിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡ് രണ്ട് തവണ കിരീടം നേടിയപ്പോള്‍, റിയല്‍ സോസിഡാഡ്, സെവില്ല, വലന്‍സിയ എന്നിവര്‍ ഓരോ തവണ ജേതാക്കളായിട്ടുണ്ട്. ഏതായാലും കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി മറ്റൊരു എല്‍ ക്ലാസിക്കോക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ജിദ്ദയിലെ ഫുട്‌ബോള്‍ ആരാധകര്‍ അതിയായ ആവേശത്തിലാണ്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025