l o a d i n g

കായികം

ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലം കേരളക്ക് സമനില

Thumbnail

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരളക്ക് സമനില. ഇന്നലെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഒഡിഷ എഫ്.സിക്കെരിയേുള്ള മത്സരമാണ് 1-1 എന്ന സ്‌കോറിന് അവസാനിച്ചത്. മത്സരത്തില്‍ ഗോകുലം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയായിരുന്നു കൂടുതല്‍ ഗോളുകള്‍ നേടുന്നതിന് തടസമായത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഗോകുലത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ആദ്യ പതിനഞ്ച് മിനുട്ട് പൂര്‍ത്തിയായപ്പോള്‍ ഗോകുലം അര ഡസനോളം മുന്നേറ്റമാണ് ഒഡിഷ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ഒരുപാട് അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 61ാം മിനുട്ടില്‍ ലിന്‍ഡയുടെ ഗോളില്‍ നിലവിലെ ചാംപ്യന്‍മാരായ ഒഡിഷ മുന്നിലെത്തി. ഒരു ഗോള്‍ നേടിയതോടെ ഒഡിഷ അക്രമം കടുപ്പിച്ചെങ്കിലും ഗോകുലം പ്രതിരോധം ശക്തമാക്കി. ഗോകുലത്തിന്റെ തുടരെയുള്ള മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുക എന്ന പദ്ധതിയായിരുന്നു ഒഡിഷ നടപ്പാക്കിയത്. വീണു കിട്ടിയ അവസരത്തില്‍ കൗണ്ടര്‍ അറ്റാക്ക് നടത്താനും അവര്‍ മറന്നില്ല. വിദശ താരം മറിയമായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റങ്ങളെല്ലാം പരാജയപ്പെടുത്തിയത്. ഇത്തരത്തില്‍ ലഭിച്ച കൗണ്ടര്‍ അറ്റാക്കില്‍നിന്നായിരുന്നു ഒഡിഷയുടെ ആദ്യ ഗോള്‍ വന്നത്. ഒരു ഗോള്‍ വഴങ്ങിയെങ്കിലും ഗോകുലം അക്രമം നിര്‍ത്തിയില്ല.

പ്രതിരോധത്തില്‍നിന്ന് മാര്‍ട്ടിനയും ഒവിറ്റിയും നല്‍കുന്ന ത്രൂ പാസുകള്‍ കൃത്യമായി മുന്നേറ്റനിരക്ക് ലഭിച്ചു കൊണ്ടിരുന്നു. മധ്യനിരയില്‍ രത്തന്‍ ബാലയും ഷില്‍ക്കി ദേവിയും ഒഡിഷയുടെ മുന്നേറ്റത്തെ തടയിട്ടതോടെ പൂര്‍ണമായും കളി ഗോകുലത്തിന്റെ പക്കലായി. ജയത്തിനായി പൊരുതിയ ഗോകുലം ഒടുവില്‍ സമനില ഗോള്‍ നേടി. 87ാം മിനുട്ടില്‍ ഷില്‍ക്കി ദേവിയായിരുന്നു മലബാറിയന്‍സിന്റെ സമനില ഗോള്‍ നേടിയത്. പിന്നീട് ലീഡ് നേടാനായി അവസരങ്ങല്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല.
'' നേരത്തെ തീരുമാനിച്ച പദ്ധതിക്കനുസരിച്ച് കളിക്കാന്‍ കഴിഞ്ഞു. പലപ്പോഴും അവസരങ്ങള്‍ കൃത്യമായി മുതലാക്കാന്‍ കഴിയാത്തതിയാരുന്നു ജയത്തെ തടഞ്ഞത്. അടുത്ത മത്സരത്തില്‍ ഇതിന് പരിഹാരം കണ്ട് തിരിച്ചുവരും'' മത്സരശേഷം പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. 15ന് ബംഗളൂരുവിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025