ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ 'ബ്രെഡ്എക്‌സ്' ആസ്ഥാനം തീപിടുത്തത്തില്‍ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അറ്റ്‌ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലാണ് തിപിടുത്തം. ആളപായമില്ല.
അതേസമയം, തീപിടിത്തത്തില്‍ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായി 'ബ്രെഡ്എക്‌സ്' സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയര്‍ നയീഫ് ഹല്‍വാന്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനും ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനും അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം മീഡിയകളോട് വെളിപ്പെടുത്തി.
പ്രാദേശിക അധികാരികളുമായി സഹകരിച്ച് തീപിടിത്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണം നടന്നു വരികയാണെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Related News