l o a d i n g

കായികം

മലപ്പുറം ജില്ല കെഎംസിസി ''ബെസ്റ്റ് 32'' ഫൈവ്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 16 ന് തുടങ്ങും

Thumbnail

റിയാദ്: സ്വത്വം, സമന്വയം, അതിജീവനം എന്ന പ്രമേയം ഉയര്‍ത്തി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കായിക വിഭാഗമായ സ്‌കോര്‍ നടത്തുന്ന 'ബെസ്റ്റ് 32' ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16, 23 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിയാദ് അല്‍മുതുവ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റികളും സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് പങ്കെടുക്കുന്നത്. അയ്യായിരം റിയാലാണ് പ്രൈസ് മണി. ജയ് മസാല ആന്‍ഡ് ഫുഡ്‌സ് ട്രോഫിയാണ് വിജയികള്‍ക്ക് സമ്മാനിക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ജനുവരി 16 നും ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 23 നും നടക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ദി വോയേജ്' സംഘടനാ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികള്‍ നടന്നു. ചന്ദ്രിക വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന കാമ്പയിനില്‍ അഞ്ഞൂറിലധികം ആളുകളെ ചേര്‍ത്തു. നോര്‍ക്ക കാമ്പയിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികളെ നോര്‍ക്കയില്‍ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേര്‍ക്കുകയും ചെയ്തു.

കെഎംസിസി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും ശില്പശാലയും സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ കെഎംസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതിയുടെ നേതൃത്തില്‍ മാഗസിന്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

റൂട്ട് 106 എന്നപേരില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രത്യേക സമ്മേളനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് സൂപ്പര്‍ 16 എന്ന പേരില്‍ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും.

മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമി സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദില്‍ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വര്‍ക്ക്ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, കുട്ടികളെ സംഘടിപ്പിച്ചുള്ള എം എസ് എഫ് ബാലകേരളം, വനിത കെഎംസിസിക്ക് ജില്ലാ തല ഘടകം രൂപീകരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അടുത്ത മാസങ്ങളിലായി നടക്കും.

മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കും. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാര്‍ദ്ദം, മാതൃക തുടങ്ങിയ വിഷയങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം. മലബാറിന്റെ മാപ്പിള കലകള്‍ കോര്‍ത്തിണക്കി മാപ്പിള മലബാര്‍ കളോത്സവം ദി വോയേജിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ജയ് മസാല ആന്‍ഡ് ഫുഡ്‌സ് എം ഡി വിജയ് വര്‍ഗീസ് മൂലന്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ മൊയ്ദീന്‍ കുട്ടി പൊന്മള, കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല, ഹാരിസ് തലാപ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025