l o a d i n g

ബിസിനസ്

ദി 100 റീബില്‍ഡേഴ്‌സ് ഓഫ് കേരള പ്രകാശനം ചെയ്തു

Thumbnail

ദുബായ്: കോവിഡാനന്തര കേരളത്തെ പുനര്‍നിമിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖരെ പരിചയപ്പെടുത്തുന്ന 'ദ 100 റീബില്‍ഡേഴ്‌സ് ഓഫ് കേരള' പുസ്തകം പ്രകാശനം ചെയ്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഷെയ്ഖ് റാഷിദ് ഹാളില്‍ നടന്ന ചടങ്ങില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏല്‍കയ്യാത് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ മുഹമ്മദ് ജെറാറില്‍ നിന്ന് മികച്ച സംരഭക സാന്ദ്ര അബ്ദുല്ല (ഈജിപ്ത്) ആദ്യ പ്രതി ഏറ്റുവാങ്ങി. ഓണ്‍ലുക്കര്‍ പബ്ലിഷിംഗ് ഗ്രൂപ്പ് മാനേജിങ് എഡിറ്റര്‍ ഫഹദ് സലീം പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ മേഖലയിലെ ശ്രദ്ധേയ നിക്ഷേപകന്‍ അഹമദ് അമീര്‍ (ജോര്‍ദാന്‍), ഡാന സെയ്ന്‍ അല്‍ദേഗ (യുഎഇ) തുടങ്ങിയവര്‍ പങ്കെടുത്തു.

ഗള്‍ഫ് മേഖലയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ശ്രദ്ധേരായ കേരളത്തെ പുനര്‍നിര്‍മ്മിച്ച നൂറുപേരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതാണ് ദി100 ന്റെ ഉള്ളടക്കം. മൂന്ന് വാല്യങ്ങളായി നൂറുപേരുടെ പ്രൊഫൈല്‍ സ്റ്റോറി പൂര്‍ത്തിയാക്കും.

ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കോഫി ടേബിള്‍ ആകൃതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. ഒരു വര്‍ഷത്തോളമായി വിവിധ രാജ്യങ്ങളിലുള്ളവരെ സന്ദര്‍ശിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് ഫഹദ് സലീം പറഞ്ഞു.

പ്രമുഖ വ്യവസായി എം എ യൂസഫലി മുതല്‍ യുവ ഗവേഷകന്‍ ഇന്‍ഫോസിസ് അവാര്‍ഡ് ജേതാവ് മഹമൂദ് കൂരിയവരെയുള്ളവരുടെ വിശേഷങ്ങളാല്‍ സമ്പന്നമാണ് ഉള്ളടക്കം. ട്രേഡിങ്ങ്, ലോജിസ്റ്റിക്, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫ്‌ളുവന്‍സര്‍, ആര്‍കിടെക്റ്റ്, ചാരിറ്റി, എയറോസ്‌പേസ്, മെന്റേഴ്‌സ് ,സാമ്പത്തികശാസ്ത്രം, ഇന്‍ഫ്രാസ്‌ടെക്ചര്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട് ദി 100.

മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹനാവുകയും പൗരത്വം നല്‍കി ആദരിക്കുകയും ചെയ്ത ചാവക്കാട് ചെക്കുഹാജിയുടെ സ്മരണക്കാണ് ദി 100 ന്റെ സമര്‍പ്പണം. അടുത്ത വാല്യം ജൂണില്‍ ഗോവയില്‍ പ്രകാശനം ചെയ്യും. 2011 ല്‍ പത്മശ്രി എംഎ യൂസഫലി മക്കയില്‍ ഫലക അനാച്ചാദനം ചെയ്ത ഓണ്‍ലൂക്കര്‍ പബ്ലിഷിംഗ് ഗ്രൂപ്പ് പത്തിലേറെ ഡയറക്ടറികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോപ്പ്50 ഓണ്‍ട്രപ്രണേഴ്‌സ്, ടോപ്പ് 30 സിഇഓസ്, ട്രെന്‍ഡ്‌സെറ്റേഴ്‌സ്, ചെഞ്ച്‌മേക്കേഴ്‌സ് തുടങ്ങിയവ ഏറെ ശ്രദ്ധനേടിയ പ്രൊജക്ടുകളാണ്.

ഫോട്ടോ: ദി 100 റീബല്‍ഡേഴ്‌സ് ഓഫ് കേരള പുസ്തക പ്രകാശനം ഏല്‍കയ്യത് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ മുഹമ്മദ് ജെറാര്‍ അമേരിക്ക, നിന്ന് മികച്ച സംരംഭക സാന്ദ്ര അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയുന്നു. ഓണ്‍ലൂക്കര്‍ മാനേജിങ് എഡിറ്റര്‍ ഫഹദ് സലീം സമീപം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025