കോഴിക്കോട്: വെള്ളിയാഴ്ച തുടക്കമാകുന്ന ഇന്ത്യന്‍ വനിതാ ലീഗിനുള്ള ടീം പ്രഖ്യാപിച്ച് ഗോകുലം കേരള എഫ് സി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടീമിനെയാണ് ഇത്തവണ ഗോകുലം കളത്തിലിറക്കുന്നത്. കിരീടം ലക്ഷ്യമിട്ട് പുതുതായി അഞ്ചു താരങ്ങളെയാണ് ഗോകുലം ടീമിലെത്തിച്ചിരിക്കുന്നത്. അതില്‍ ഒരു വിദേശ താരവും നാലു ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടും.
മണിപ്പൂരില്‍നിന്നുള്ള ടി.എച്ച് സഹീനയാണ് പ്രതിരോധത്തിലുള്ള പുതിയ താരം. പ്രണിത നിംകാറാണ് ഇത്തവണ ഗോകുലം ടീമിലെത്തിച്ച മറ്റൊരു താരം. പ്രതിരോധത്തില്‍ തന്നെയാണ് താരവും കളിക്കുക. മണിപ്പൂരില്‍നിന്നുള്ള മുന്നേറ്റ താരം ദയാ ദേവി, കെനിയയില്‍ നിന്നുള്ള കാതറിന്‍, തമിഴ്നാട്ടുകാരിയായ മഹാലക്ഷ്മി എന്നിവരാണ് മറ്റു പുതിയ താരങ്ങള്‍.
കഴിഞ്ഞ വര്‍ഷം ലീഗ് ടോപ് സ്‌കോററായ ഉഗാണ്ടന്‍ താരം ഫസീലയും ഇത്തവണയും ഗോകുലം കേരളക്ക് ശക്തി പരകരാന്‍ ടീമിനൊപ്പമുണ്ട്. അവസാന സീസണില്‍ പ്രതിരോധത്തില്‍ മിന്നും പ്രകടനം നടത്തിയ കെനിയ താരം ഒകെച്ച് ഒവിറ്റിയും മലബാറിയന്‍സിന്റെ പെണ്‍ പടക്ക് കരുത്ത് പകരാന്‍ എത്തുന്നുണ്ട്. മൂന്ന് ഐ.ഡബ്യൂ.എല്‍ കിരീടം നേടി ഗോകുലം ഇത്തവണ ചാംപ്യന്‍പട്ടം മോഹിച്ചാണ് എത്തുന്നത്. അവസാന സീസണില്‍ രണ്ടാം സ്ഥാനത്തെത്താനേ ഗോകുലത്തിന് കഴിഞ്ഞിരുന്നുള്ളു. കൊല്‍ക്കത്തയില്‍ നിന്നുള്ള രഞ്ജന്‍ ചൗധരിയാണ് പരിശീലകന്‍. ഇന്ത്യന്‍ ഫുട്ബോളില്‍ ഏറെക്കാലം വിവിധ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള ചൗധരിയുടെ നേതൃത്വം ഗോകുലം വനിതാ സംഘത്തിന് കരുത്ത് പകരും. റുതുജയാണ് സഹപരിശീലക. ആദില്‍ അന്‍സാരി ഗോള്‍കീപ്പിങ് കോച്ചായും ടീമിനൊപ്പമുണ്ട്.
ടീം.
ഗോള്‍കീപ്പര്‍മാര്‍. സൗമ്യ നാരയണസ്വാമി, പായല്‍ ബാസുദേ, എസ്. അനിത.
പ്രതിരോധം
ഫിയോബി ഒകെച് ഒവിറ്റി (കെനിയ), തൊക്ചോം മാര്‍ട്ടിന, ടി.എച്ച് സഹിന, പ്രിയദര്‍ശിനി, പി. ദുര്‍ഗ, കത്രീന ദേവി, പിങ്കി കശ്യപ്, ശുബാങ്കി സിങ്, എയ്ഞ്ചല്‍ ഷാജി, പ്രണിത നിംകാര്‍, ഇ. തീര്‍ഥ ലക്ഷ്മി, അലക്സിബ പി. സാംസണ്‍,
മധ്യനിര
രത്തന്‍ ബാല ദേവി, ഷില്‍ക്കി ദേവി, എം. സോന, സുബ്ബ മുസ്‌കാന്‍, സോണിയ ജോസ്, ഷില്‍ജി ഷാജി, ബേബി ലാല്‍ചങ്ദാമി.
മുന്നേറ്റനിര
ഹര്‍ഷിക മനീഷ് ജെയ്ന്‍, ഹര്‍മിലന്‍ കൗര്‍, മാനസ കെ, പി.എം ആരതി, ആര്‍. ദര്‍ശനി, മഹാലക്ഷ്മി, അസം റോജ ദേവി, ദയ ദേവി, ഫസീല (ഉഗാണ്ട), അമോ അറിങ്കോ (കെനിയ), സുമിത് കുമാരി.
പടം: ഗോകുലം കേരള എഫ് സി പരിശീലനത്തില്‍.
Related News