തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണ കിരീടം കരസ്ഥമാക്കിയത്. ഒരു പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്്ടമായത്. 1007 പോയിന്റാണ് പാലക്കാടിനു ലഭിച്ചത്. 26 വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ കിരീട ജേതാക്കളാകുന്നത്. മുന്‍വര്‍ഷ ജേതാക്കളായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. 1003 പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്. 1000 പോയിന്റ്് നേടിയ കോഴിക്കോട് നാലാമതായി തൊട്ടുപിന്നിലുണ്ട്. അവസാന മത്സരഫലം വരെ സാധ്യതകള്‍ മാറിമറിഞ്ഞ പോയിന്റ് നിലയില്‍ ഫോട്ടോ ഫിനിഷിലാണ് തൃശൂരുകാര്‍ ജേതാക്കളായത്.
കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ 171 പോയിന്റോടെ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 116 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
Related News