ജിദ്ദ: ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് സലാമ ഗൂഗിളീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 10, 17 തീയതികളില്‍ ബവാദി അല്‍ മെഹര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദയിലെയും മക്കയിലെയും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്‍ന്തോനേഷ്യ ഇന്റര്‍നാണല്‍ സ്‌കൂള്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.
12, 14, 17 വയസ്സുകാര്‍ക്ക് മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. വൈകുന്നേരം 4:30 ന് കളി തുടങ്ങും. മെഹാമ ഇന്‍ഷുറന്‍സ് കമ്പിയുടെ മുഖ്യ സഹകരണത്തോടെയും ക്രിയേറ്റീവ് ഇവന്റ്‌സ് ഗ്രൂപ്പ്, ടിഡബ്യുസി ജിദ്ദ എന്നിവരുടെ സഹകരണത്തോടെയുമാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇന്തോനേഷ്യന്‍ ഇന്റര്‍നാണല്‍ സ്‌കൂള്‍ ജിദ്ദ, ബംഗ്ലാദേശ് സ്‌കൂള്‍ ജിദ്ദ, പാക്കിസ്ഥാന്‍ ഇ്ന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, ഫൈസല്‍ ഇന്റര്‍നാഷണല്‍ സ്്കൂള്‍ ജിദ്ദ, ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മക്ക, നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അല്‍ ഹുകാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അല്‍വുറൂദ് ഇന്റര്‍നാഷല്‍ സ്‌കൂള്‍സ ജിദ്ദ, അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജിദ്ദ എന്നീ സ്‌കൂള്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
2022 രൂപീകരിച്ച ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ വര്‍ഷം ജിദ്ദയിലെ നിരവധി ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ചെസ്സ്, ബാഡ്മിനിന്റണ്‍ ടൂര്‍ണമെന്റുകളും നടത്താന്‍ ക്ലബിന് പരിപാടിയുണ്ടെന്ന് അവര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ഫ്‌ളയര്‍ പത്ര സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍: അബ്ദുല്‍ റഷീദ്, പ്രസിഡണ്ട്: സുബൈര്‍ ഒ പി, ജനറല്‍ സെക്രട്ടറി: ഷാജി അബുബക്കര്‍, ട്രഷറര്‍: മുഹമ്മദ് ഷമീര്‍, കമ്മിറ്റി അംഗങ്ങള്‍: ഷിബു കാരാട്ട്, റിയാസ്, ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.
Related News